വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15 ന് എത്തും

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പല്‍ ഒക്‌ടോബര്‍ 15-ന് എത്തും. ഒക്‌ടോബര്‍ 15-വൈകിട്ട് മൂന്നു മണിക്ക് ആണ് കപ്പൽ എത്തുകയെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. നേരത്തെ ഒക്ടോബര്‍ നാലിനാണു ഉദ്ഘാടന തീയതി പ്രഖ്യാപിച്ചിരുന്നത്.എന്നാൽ കാലാവസ്ഥ വ്യതിയാനമനുസരിച്ചു കപ്പലിന്റെ വേഗതയില്‍ കുറവു വന്നിരുന്നു. ഈ സാഹചര്യത്തിൽ ഗുജറാത്തില്‍ നിന്നുള്ള മടക്കയാത്ര വൈകുമെന്നതിനാലാണ് തീയതിയിൽ മാറ്റം.

ALSO READ:സാമൂഹ്യനീതി വകുപ്പിന്റെ വയോസേവന പുരസ്‌കാരം നടൻ മധുവിനും ചെറുവയൽ രാമനും

ഒക്‌ടോബര്‍ 13നോ 14നൊ കപ്പല്‍ വിഴിഞ്ഞത്ത് എത്തും. കൃത്യതയ്ക്കു വേണ്ടിയാണ് 15-ന് തീയതി നിശ്ചയിച്ചതെന്നു മന്ത്രി പറഞ്ഞു. സ്വപ്ന പദ്ധതിയുടെ പൂര്‍ത്തീകരണം എന്ന നിലയ്ക്ക് ഉദ്ഘാടന ചടങ്ങ് ആകര്‍ഷകമാക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.

മാത്രവുമല്ല പാറക്കല്ലുകള്‍ എത്തിക്കുന്നതിലുള്ള തടസങ്ങള്‍ നീക്കുമെന്നും തമിഴ്‌നാടുമായി ചര്‍ച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തേക്കുള്ള ക്രെയിനുകളും വഹിച്ചു വന്ന ഷെന്‍ഹുവ-15 എന്ന കപ്പല്‍ പ്രതീക്ഷിച്ച പോലെ 24ന് ഉച്ചകഴിഞ്ഞു 2.16ന് തുറമുഖത്തിനു അഭിമുഖമായ പുറം കടലിലൂടെ കടന്നു പോയിരുന്നു.

ALSO READ:മാളവിക ജയറാം പ്രണയത്തിലേക്ക്? സോഷ്യൽ മീഡിയയുടെ കണ്ടെത്തലിന് പിന്നിലെന്ത്?

വൈകിട്ട് 6ന് കൊല്ലം കടന്നു. കപ്പലിലുള്ള അഞ്ചു ക്രെയിനുകളില്‍ രണ്ടെണ്ണം ഗുജറാത്തിലെ മുംദ്ര തുറമുഖത്ത് ഇറക്കുന്നതിനായാണ് ആദ്യം അവിടേക്ക് പോകുന്നത്. അവിടെ നിന്നാണ് കപ്പല്‍ വീണ്ടും വിഴിഞ്ഞം തുറമുഖത്തേക്ക് എത്തുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News