
സിപിഐഎം എറണാകുളം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതു സമ്മേളന വേദിയായ സീതാറാം യച്ചൂരി നഗറിൽ പതാക ഉയർന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം നാളെ രാവിലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. 27ന് സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും .
പതാക കൊടിമര ദീപശിഖാ റാലികൾ പൊതുസമ്മേളന വേദിയായ മറൈൻ ഡ്രൈവിലെ സീതാറാം യെച്ചൂരി നഗറിൽ സംഗമിച്ചതോടെയാണ് ജില്ലാ സമ്മേളന നടപടികൾക്ക് തുടക്കമായത്. സ്വാഗതസംഘം ചെയർമാൻ കൊച്ചി മേയർ എം അനിൽകുമാർ പതാക ഉയർത്തി . തുടർന്ന് ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ദീപശിഖ തെളിയിച്ചു.
രാവിലെ 9ന് എറണാകുളം ഇഎംഎസ് ടൗൺ ഹാളിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ പതാക ഉയർത്തലിനും രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാർച്ചനക്കു ശേഷം പ്രതിസന്ധി സമ്മേളനം ആരംഭിക്കും. സമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും . 16 ഏരിയ സമ്മേളനങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 371 പ്രതിനിധികളും നിലവിലെ ജില്ലാകമ്മിറ്റി അംഗങ്ങളുമാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 27ന് ബഹുജന റാലി, ചുവപ്പ് സേന പരേഡ്, വനിതാ വളണ്ടിയർ മാർച്ച് എന്നിവയോടെ സമ്മേളനം സമാപിക്കും. സമാപന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ, കേന്ദ്ര കമ്മറ്റി , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങൾ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

