വെറും വയറ്റില്‍ ഈ ഭക്ഷണങ്ങൾ കഴിക്കല്ലേ.. എട്ടിന്റെ പണി കിട്ടും

എല്ലാ ദിവസവും ഉറങ്ങി എഴുന്നേറ്റ് നമ്മൾ ആദ്യം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾക്ക് നമ്മുടെ ആരോഗ്യത്തിൽ വലിയ പ്രാധാന്യമുണ്ട്. ആദ്യം കഴിക്കുന്ന ഭക്ഷണങ്ങൾ അതുകൊണ്ട് തന്നെ നമ്മൾ ശ്രദ്ധയോടെ കഴിക്കേണ്ടതുണ്ട്. വെറും വയറ്റിൽ കഴിച്ചാൽ അസിഡിറ്റി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ വിളിച്ചുവരുത്തുന്ന ഭക്ഷണ പദാർത്ഥങ്ങളുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം.

കോഫി


രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ തന്നെ ഒരു കട്ടൻ കാപ്പിയിൽ ദിവസം തുടങ്ങുന്ന ഒരുപാട് പേരുണ്ട്. എന്നാൽ വെറും വയറ്റില്‍ കട്ടന്‍ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും എന്നാൽ കണ്ടെത്തൽ. ഇത് വയറു വീര്‍ക്കല്‍, അസിഡിറ്റി, തുടങ്ങിയവയ്ക്ക് കാരണമായേക്കാം. ഇത് നമ്മുടെ ശരീരത്തിലുള്ള കോര്‍ട്ടിസോളിന്‍റെ അളവില്‍ വ്യതിയാനം ഉണ്ടാകുന്നതിന് കാരണമാകും.

തൈര്

തൈരിന് ഒരുപാട് പോഷക ഗുണങ്ങൾ ഉണ്ടെങ്കിലും ആമാശയം ശൂന്യമായിരിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ശക്തമായ ആമാശയ ആസിഡ് തൈരിലെ ആരോഗ്യകരമായ ബാക്ടീരിയകളെ നശിപ്പിക്കും. ഇത് അതിന്റെ പ്രോബയോട്ടിക് ഗുണങ്ങള്‍ കുറയ്ക്കുന്നതിനും കാരണമാകുന്നു.

ALSO READ: എന്നും കുടിക്കുന്ന പ്രോട്ടീൻ ഷേക്കിൽ ഒരു ട്വിസ്റ്റ് ആയാലോ? ഈ റെസിപ്പി ട്രൈ ചെയ്യൂ

എരിവുള്ള ഭക്ഷണങ്ങള്‍

ഒഴിഞ്ഞ വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആസിഡ് റിഫ്‌ലക്‌സ്, ദഹനക്കേട്, അല്ലെങ്കില്‍ കാലക്രമേണ അള്‍സര്‍ എന്നിവയ്ക്ക് കാരണമാകും.

സിട്രസ് പഴങ്ങള്‍

വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ള പഴങ്ങളാണ് സിട്രസ് പഴങ്ങൾ. എന്നാൽ ഉയര്‍ന്ന അളവിലുള്ള ആസിഡ് മൂലം ഇത് ദീര്‍ഘകാല അടിസ്ഥാനത്തില്‍ നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രിക്, അള്‍സര്‍ എന്നിവ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്.

ALSO READ: ദിവസവും തക്കാളി കഴിക്കാറുണ്ടോ? ചർമത്തിന്‍റെ ആരോഗ്യം മുതൽ രോഗപ്രതിരോധം വരെ ഇവിടെ ഭദ്രം; ഗുണങ്ങള്‍ ഇവയൊക്കെയാണ്…

പഞ്ചസാര അടങ്ങിയ പലഹാരങ്ങള്‍

ശുദ്ധീകരിച്ച പഞ്ചസാര വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ഇന്‍സുലിന്‍ കുത്തനെ ഉയരാന്‍ കാരണമാകുന്നു. ഇത് ആ ദിവസത്തെ നിങ്ങളുടെ ശരീരത്തിന്റെ എനര്‍ജി കുറയ്ക്കാന്‍ കാരണമാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News