മുട്ടിൽ മരം മുറി കേസ്; ഓരോ മരം മുറിയിലും വില നിർണ്ണയം നടത്താൻ വനം വകുപ്പിന്‌ നിർദ്ദേശം

മുട്ടിൽ മരം മുറി കേസിൽ റവന്യൂ വകുപ്പ്‌ നടപടികൾ ശക്തമാക്കുന്നു.മുഴുവൻ കേസുകളിലും കെഎൽസി നിയമപ്രകാരം പിഴ ചുമത്തുന്നതിന്‌ ഓരോ മരം മുറിയിലും വില നിർണ്ണയം നടത്താൻ വനം വകുപ്പിന്‌ നിർദ്ദേശം നൽകി.

Also Read: മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമാകും

അതേസമയം, മുട്ടില്‍ അനധികൃത മരം മുറിയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പിന്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ജില്ലാ കളക്ടര്‍ രേണു രാജ് വ്യക്തമാക്കി. 2020-21 ല്‍ റിസര്‍വ് ചെയ്ത മരങ്ങള്‍ അനധികൃതമായി മുറിച്ചതുമായി ബന്ധപ്പെട്ട് പരിശോധന നടത്തിയിട്ടുണ്ടെന്ന് കളക്ടര്‍ ചൂണ്ടിക്കാട്ടി.അനധികൃതമായി മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട എല്ലാ കേസുകളിലും കെ.എല്‍.സി. കേസുകള്‍ ബുക്ക് ചെയ്തു. കക്ഷികള്‍ക്ക് നോട്ടീസ് നല്‍കി വിചാരണ നടത്തിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

കേസിൽ ഭൂവുടമകളുടെ പേരിൽ നൽകിയ ഏഴ് അപേക്ഷകളും വ്യാജമെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. മരം മുറിക്കാൻ വില്ലേജ് ഓഫീസിൽ നൽകിയ അപേക്ഷകളാണ് വ്യാജമെന്ന് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്. അപേക്ഷ എഴുതി തയ്യാറാക്കി ഒപ്പിട്ടത് പ്രതികളിലൊരാളായ റോജി അഗസ്റ്റിനാണെന്ന് കൈയ്യക്ഷര പരിശോധനയിൽ വ്യക്തമായി. ആദിവാസികളുടെയും ചെറുകിട കർഷകരുടെയും പേരിലാണ് വ്യാജ അപേക്ഷ തയ്യാറാക്കിയിരിക്കുന്നത്.

Also Read: തിരുവനന്തപുരത്ത് ഗുണ്ടയെ പിടികൂടുന്നതിനിടെ 2 എസ്‌ഐമാര്‍ക്ക് കുത്തേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here