അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ച് വനംവകുപ്പ്

അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിച്ച് വനംവകുപ്പ്. തിങ്കളാഴ്ച്ച ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. അതേസമയം ഇന്നലെ 301 കോളനിയില്‍ കൊമ്പന്‍ വീണ്ടും വീട് തകര്‍ത്തു.

കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അരിക്കോമ്പനെ മയക്കുവെടി വെച്ച് നീക്കുവാനുള്ള ഒരുക്കങ്ങള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്. വരുന്ന തിങ്കളാഴ്ച്ച വിവിധ വകുപ്പുകളെ ഉള്‍ക്കൊള്ളിച്ച് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുവാനുള്ള യോഗം ചേരും. കോടതി നിര്‍ദേശിച്ച പ്രകാരം രൂപീകരിക്കുന്ന ടാസ്‌ക് ഫോഴ്‌സ് ആയിരിക്കും ദൗത്യത്തിന് നേതൃത്വം നല്‍കുക.

ദൗത്യത്തിന് ആവശ്യമായ satellite connectivity ഉള്ള റേഡിയോ കോളര്‍ കേരളത്തിന് പുറത്തുനിന്ന് വരുത്തേണ്ടതുണ്ട്. ഇടുക്കിയില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റുന്ന വഴിക്കുള്ള ഗതാഗത നിയന്ത്രണവും ഒരുക്കണം. ഇതിന് ഇടുക്കി എറണാകുളം തൃശൂര്‍ ജില്ലകളിലെ കളക്ടര്‍ മാര്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം ഇന്നലെയും അരിക്കൊമ്പന്‍ 301 കോളനിയില്‍ വീട് ആക്രമിച്ചു. കോളനിയിലെ വിജെ ജോര്‍ജ് എന്ന കുട്ടായിയുടെ വീടാണ് ആന തകര്‍ത്തത്. അടുക്കളയും വീടിനോട് ചേര്‍ന്ന ചയ്പ്പും കൊമ്പന്‍ തകര്‍ത്തു. വീട്ടില്‍ ആളില്ലത്തിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. സമീപ വാസികളും വനം വകുപ്പിന്റെ ആര്‍ആര്‍ടി സംഘവും എത്തി ആനയെ തുരത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here