ഓട്ടോ കാത്ത് നിന്ന് ബോറടിച്ചു; ‘കാവാല’യ്ക്ക് തകർപ്പൻ ചുവട് വെച്ച് പെൺകുട്ടി; വൈറൽ വീഡിയോ

‘കാവാലയ്യ’ പാട്ടിന്റെ നൃത്തച്ചുവടുകൾ മുതിർന്നവർ മാത്രമല്ല കുട്ടികളും ഏറ്റെടുത്തിട്ടുണ്ട്. തമന്നയുടെ നൃത്ത ചുവടുകൾ അനുകരിച്ചു കൊണ്ടുള്ള ഡാൻസുകൾ റീലുകളിൽ നിറഞ്ഞോടുകയാണ്. നിരവധി പേരാണ് ‘കാവാലയ്യ’ യുടെ വ്യത്യസ്ഥ നൃത്തച്ചുവടുകളുമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇപ്പോഴിതാ കാവാലയ്യയ്ക്ക് ചടുലമായ നൃത്തവുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. പാട്ടിന്റെ അകമ്പടിയൊന്നുമില്ലാതെ ,സ്കൂൾ യൂണിഫോമിൽ രസകരമായ ആ കുരുന്നിന്റെ ചുവടുകളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

also read :കെല്‍ട്രോണ്‍ സ്ഥാപിച്ച എഐ ട്രാഫിക് സംവിധാനങ്ങള്‍ മനസിലാക്കാന്‍ മഹാരാഷ്ട്ര ഗതാഗത വകുപ്പ്

സ്കൂളിൽ പോകുന്നതിനായി യൂണിഫോമിൽ ഓട്ടോ കാത്തുനിൽക്കുമ്പോഴാണ് കാവാലയ്യ പാട്ട് പാടിക്കൊണ്ടുള്ള പെൺകുട്ടിയുടെ നൃത്തം. തനിക്കു ചുറ്റും നിൽക്കുന്നവരെയൊന്നും തന്നെ ശ്രദ്ധിക്കാതെ തമന്ന ചെയ്ത അതേ ചുവടുകൾ വെച്ചുതന്നെയാണ് കുട്ടിയുടെ ഡാൻസ്. എന്തായാലും ബോറടി മാറ്റാൻ ചെയ്ത കുട്ടിയുടെ അടിപൊളി ഡാൻസ് സോഷ്യൽ മീഡിയ കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്.

‘കാവാലയ്യ’ മുതിർന്നവരെ പോലെ കുട്ടികളെയും ഏറെ സ്വാധീനിക്കാൻ കഴിഞ്ഞെന്നതിന് തെളിവാണ് പാട്ടിന്റെ അകമ്പടി പോലുമില്ലാതെയുള്ള ആ കുഞ്ഞിന്റെ ഡാൻസ്. നൃത്തത്തിന് അവസാനം ഓട്ടോറിക്ഷ വരുന്നതും കുട്ടി ഓട്ടോയുടെ സമീപത്തേക്കു പോകുന്നതുമെല്ലാം വിഡിയോയിൽ കാണാവുന്നതാണ്.

also read :ഇന്നലെ പെയ്ത മഴയ്ക്ക് ഇന്ന് കുരുത്തതല്ല ജെയ്ക് സി തോമസ്; പുതുപ്പള്ളി LDF ന് ബാലികേറാമലയല്ല; മന്ത്രി വി എൻ വാസവൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News