ആത്മഹത്യ ചെയ്യാനായി പെൺകുട്ടി റെയിൽവേ ട്രാക്കിലെത്തി, പക്ഷെ ട്രാക്കിൽ കിടന്നുറങ്ങി പോയി; വൈറലായി വീഡിയോ

Viral video Girl Asleep in railway track

ബീഹാറിലെ ചാക്കിയ റെയിൽവേസ്റ്റേഷന്റെ പരിസരത്തേരക്ക് ഒരു പെൺകുട്ടി നടന്നു വന്നു. ആത്മഹത്യ ചെയ്യുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. അടുത്ത ട്രെയിൻ വരുന്നത് കാത്ത് അവൾ ട്രാക്കിലിരുന്നു. പക്ഷെ ഉറങ്ങിപോയി. ഇപ്പോൾ ഇന്റർനെറ്റിൽ ട്രെൻഡിങ്ങ് ആയിരിക്കുകയും, ഞെട്ടിക്കുകയും ചെയ്യുന്നത് ഈ വീഡിയോയാണ്. സംഭവത്തെ തമാശയായല്ല നെറ്റിസൺസ് കൈകാര്യം ചെയ്യുന്നത്. ഈ വീഡിയോയെ അടിസ്ഥാനമാക്കി യുവതലമുറയുടെ മാനസികാരോഗ്യത്തെ സംബന്ധിച്ച ചർച്ചകൾ സോഷ്യൽമീഡിയയിൽ സജീവമായി നടക്കുന്നുണ്ട്.

Also Read: ടോൾ അടക്കാൻ നീണ്ട കാത്തുനിൽപ്പ് ഒഴിവാക്കാം, ഫാസ്ടാഗിനു പകരം വരുന്നു ഓബിയു; അറിയാം പുതിയ സംവിധാനം

സംഭവത്തിന്റെ വീഡിയോ എക്സിൽ പങ്കുവെച്ചിരിക്കുന്നത് എൻഡിടിവി യാണ്. ട്രെയിനിന്റെ ലോക്കോപൈലറ്റ് സമയോചിതമായി എമർജൻസി ബ്രേക്കിങ്ങ് ചെയ്തത്കൊണ്ടാണ് പെൺകുട്ടി രക്ഷപ്പെട്ടത്. ട്രെയിനിന്റെ മുന്നിൽ ഉറങ്ങികിടന്ന പെൺകുട്ടിയെ തട്ടിവിളിച്ചപ്പോൾ പെൺകുട്ടി അലറിവിളിക്കുകയും ട്രാക്കിൽ നിന്ന് മാറാൻ വിസമ്മതിക്കുകയും ചെയ്തു. പിന്നെ ഒരു സ്ത്രീ വന്ന് കുട്ടിയെ സമാധാനിപ്പിക്കുന്നതും അനുനയിപ്പിച്ച് ട്രാക്കിൽ നിന്ന് മാറ്റി കൊണ്ട് പോകുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News