കാലാവസ്ഥ അനുകൂലമാണ്; വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറന്നു

vagamon glass bridge

വാഗമണ്ണിലെ ചില്ലുപാലം വീണ്ടും തുറന്നു. വാഗമണ്ണിലെ കോലാഹലമേട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഗ്ലാസ് ബ്രിഡ്‌ജിന്റെ പ്രവർത്തനം ചൊവ്വാഴ്ച മുതല്‍ പുനരാരംഭിച്ചു. ആദ്യദിനം തന്നെ അറുനൂറിലധികം സഞ്ചാരികളാണ് പാലത്തില്‍ കയറാനെത്തിയത്. 40 അടി നീളത്തിലും 150 അടി ഉയരത്തിലും കാന്റിലിവര്‍ മാതൃകയില്‍ നിര്‍മിച്ച ചില്ലുപാലം വീണ്ടും തുറന്നത് കാലാവസ്ഥ അനുകൂലമായ സാഹചര്യത്തിലാണ് വീണ്ടും തുറന്നത്.

Also Read; ആര്‍ജി കര്‍ ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍; ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയായി കൂട്ടരാജി

കഴിഞ്ഞ മഴക്കാലത്ത് സുരക്ഷ മുന്‍നിര്‍ത്തിയാണ് പാലം അടച്ചിടാന്‍ വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ നിർദേശം നൽകിയത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ജൂണ്‍ ഒന്നുമുതല്‍ ചില്ലുപാലത്തിലേക്കുള്ള പ്രവേശനം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു. കോഴിക്കോട് എന്‍ഐടിയിലെ സിവില്‍ എന്‍ജിനിയറിങ് വിഭാഗം നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാണ് പാലം വീണ്ടും തുറന്നിരിക്കുന്നത്.

Also Read; ഹരിയാന തെരഞ്ഞെടുപ്പ്; ഇവിഎം മെഷീനില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് വിധി അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ്

ഒരേസമയം, 15 പേരെ മാത്രമാണ് പാലത്തില്‍ അനുവദിക്കുന്നത്. കനത്ത മഴ, കാറ്റ് തുടങ്ങിയ പ്രതികൂല കാലാവസ്ഥയില്‍ പ്രവേശനം അനുവദിക്കില്ല. രാവിലെ ഒൻപത് മണിമുതല്‍ വൈകുന്നേരം 5.30 വരെയാണ് സഞ്ചാരികള്‍ക്ക് ചില്ലുപാലത്തില്‍ പ്രവേശിക്കാനുള്ള സമയം. ഒരാള്‍ക്ക് 250 രൂപയാണ് ടിക്കറ്റ് ചാര്‍ജ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News