സെമിനാറുകൾ നടത്തുന്നതിന്റെ ചെലവേറിയ സൗകര്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി സർക്കാർ

സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന സെമിനാറുകൾ ഉൾപ്പെടെയുള്ള പഠന, പരിശീലന പരിപാടികൾക്കായി ചെലവേറിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ,ഗ്രാന്റ്‌ ഇൻ എയ്‌ഡ്‌ സ്ഥാപനങ്ങൾ, സർക്കാർ സഹായം ലഭിക്കുന്ന ഇതര സ്ഥാപനങ്ങൾ എന്നിവയ്‌ക്കെല്ലാം ഈ സർക്കാർ ഉത്തരവ്‌ ബാധകമാണ്‌. അധികച്ചെലവ്‌ ധനകാര്യ രഹസ്യവിഭാഗം റിപ്പോർട്ട്‌ ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി.

also read:കേന്ദ്രം പൂട്ടിയ ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റഡ്; ഇടതുപക്ഷ സർക്കാരിന്റെ ഇച്ഛാശക്തിയിൽ തുറന്നു പ്രവർത്തിച്ച സ്ഥാപനം കോട്ടയത്തിന്റെ സ്വപ്നങ്ങൾക്ക് ചിറക് വിരിക്കുന്നത്; മന്ത്രി പി രാജീവ്

സെമിനാറുകൾ, ശിൽപശാലകൾ, പരിശീലന പരിപാടികൾ എന്നിവയ്‌ക്കായി നക്ഷത്ര ഹോട്ടലുകൾ അടക്കം വൻ ചെലവ്‌ വരുന്ന സൗകര്യങ്ങൾ ഉപയോഗിക്കുന്നുണ്ട് എന്ന് ധനകാര്യ രഹസ്യവിഭാഗം കണ്ടെത്തി റിപ്പോർട്ട് നൽകിയിരുന്നു. ഇത്തരം ആവശ്യങ്ങൾക്കായി വകുപ്പുകളും സ്ഥാപനങ്ങളും തങ്ങളുടെ കീഴിലുള്ള സൗകര്യങ്ങൾ പരമാവധി ഉപയോഗിക്കണമെന്നാണ്‌ നടപടിയിലുള്ളത് .

also read:അടിയന്തരഘട്ടങ്ങളിൽ രക്തം; കേരള പൊലീസിന്റെ പോൽ ബ്ലഡ് പ്രയോജനപ്പെടുത്താം

ഇവ മതിയാതെ വരുന്ന ഘട്ടങ്ങളിൽ ഇതര വകുപ്പുകളുടേയോ ഗ്രാൻഡ്‌ ഇൻ എയ്‌ഡ്‌ സ്ഥാപനങ്ങളുടെയോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയോ ഇതര സർക്കാർ നിയന്ത്രിത, സർക്കാർ രൂപീകൃത സ്ഥാപനങ്ങളുടേയോ കീഴിലുള്ള സംവിധാനങ്ങൾ മാത്രം ഉപയോഗിക്കാനാകണം എന്നാണ് നിർദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News