“ഞങ്ങൾ ഈ മണ്ണിന്റെ മക്കൾ”; നിലമ്പൂർ മണ്ഡലത്തിൽ മാത്രം സർക്കാർ ഭൂമിയും പട്ടയവും നൽകിയത് 570 ആദിവാസി കുടുംബങ്ങൾക്ക്

ചുങ്കത്തറ കുന്നത്ത് നഗറിലെ ആദിവാസി കുടുംബങ്ങളുടെ ദുരിത ജീവിതത്തിന് ഇനി അവസാനമാകുകയാണ് .ഒരുപിടി മണ്ണെന്ന ചിരകാല സ്വപ്നം ഇടതുപക്ഷ സർക്കാർ നിറവേറ്റിയതിന്റെ ആത്മസംതൃപ്തിയിലാണ് നഗറിലെ നിവാസികളിപ്പോൾ .കുന്നത്ത് നഗറിൽ 13 ആദിവാസി കുടുംബ ങ്ങൾക്കാണ് എൽ ഡി എഫ് സർക്കാർ പട്ടയം അനുവദിച്ചത്.

‘ ഞങ്ങളുടെ ആറു മക്കൾ ബന്ധുവീടുകളിലാണ് താമസിക്കുന്നത്. ഞങ്ങൾ ഷെഡ്ഡിലും. മഴക്കാലം വലിയ ബുദ്ധിമുട്ടാണ്. ഇന്ന് ഞങ്ങൾ മണ്ണിന്റെ മക്കളായി ‘ കുന്നത്ത് നഗറിലെ ലീലയുടെ വാക്കുകളാണിത്. ബന്ധുവീടുകളിൽ മാറിമാറിതാമസിച്ച കാലം ഇല്ലാതാവുകയാണ് പറയുമ്പോൾ ആ വാക്കുകൾ ഇടറുന്നുണ്ട്.
നിലമ്പൂർ മണ്ഡലത്തിൽ മാത്രം 570 ആദിവാസി കുടുംബങ്ങൾക്കാണ് സർക്കാർ ഭൂമിയും പട്ടയവും നൽകിയത്. രണ്ടാം ഘട്ടം 500 പേർക്ക് നൽകാൻ നടപടിക്രമങ്ങൾ പുരോഗമിച്ചുവരികയാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ ആദിവാസി പുനരദിവാസവാസ പദ്ധതിയാണിത്. ഭൂമി ലഭ്യമായവർക്ക് ലൈഫ് പദ്ധതിയിൽ വീടിനും നടപടി തുടങ്ങി.

ALSO READ: സർക്കാരിന്റെ കൈപിടിച്ച് വികസനത്തിന്റെ പാതയേറുകയാണ് ചുങ്കത്തറ ​ഗ്രാമപഞ്ചായത്ത്

ആദിവാസി പുനരധിവാസ മിഷൻ വഴി ദൂരഹിതരായ ആദിവാസികൾക്ക് വിതരണം ചെയ്യുന്ന 107 ഹെക്‌ടർ നിക്ഷിപ്‌ത വനഭൂമിയുടെ പട്ടയങ്ങളാണ് മന്ത്രിയായിരുന്ന കെ രാധാകൃഷ്‌ണൻ കഴിഞ്ഞ വർഷം ജനുവരിയിൽ വിതരണം ചെയ്‌തത്. ചുങ്കത്തറ പഞ്ചായത്തിലെ കുറുമ്പലങ്ങോട് വില്ലേജിൽ നെല്ലിപ്പൊയിൽ കൊടീരി ബിറ്റിൽ 89 ഹെക്ടർ, നിലമ്പൂർ വില്ലേജിൽ തൃക്കൈക്കുത്ത് ബി റ്റിൽ 6.59 ഹെക്ടർ, ചാലിയാർ പഞ്ചായത്തിലെ അകമ്പാടം വില്ലേജിൽ അത്തിക്കലിലെ 11.52 ഹെക്ടർ ഭൂമികളാണ് നൽകിയത്.

ALSO READ: എടക്കര പഞ്ചായത്ത് കുതിക്കുകയാണ് വികസിക്കുന്ന കേരളത്തിനൊപ്പം

തൃക്കൈക്കുത്ത് ബീറ്റിൽ 10 സെന്റ് വീതമുള്ള 131 പ്ലോട്ടും, അത്തിക്കൽ ബിറ്റ് മൂന്നിൽ 20 സെന്റ് വിതമുള്ള 62 പ്ലോട്ടും. നെല്ലിപ്പൊയിൽ കൊടീരി ബിറ്റിൽ 40 സെന്റ് വീതമുള്ള 367 പ്ലോട്ടും വിതരണം ചെയ്തു. എല്ലാ പ്ലോട്ടിലും ഭവനനിർമാണത്തിന് അഞ്ച് സെന്റ് പ്രത്യേകം അടയാളപ്പെടുത്തി. ഇങ്ങനെ ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News