മാനന്തവാടി ജീപ്പ് അപകടം; പരുക്കേറ്റവരുടെ ചികിത്സയുടെ എല്ലാ ചെലവുകളും സർക്കാർ വഹിക്കും; അഹമ്മദ് ദേവർ കോവിൽ

വയനാട് മാനന്തവാടി കണ്ണോത്ത് മല വാഹനാപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചെലവുകളും സർക്കാർ വഹിക്കുമെന്ന് അറിയിച്ച് മന്ത്രി അഹമ്മദ് ദേവർ കോവിൽ. പരുക്കേറ്റവരെ മന്ത്രി അഹമ്മദ് ദേവർ കോവിൽ വയനാട് മെഡിക്കൽ കോളേജിൽ സന്ദർശിച്ചു. ദാരുണമായ വാഹന അപകടം കേരളത്തിൻ്റെ ദുഃഖമാണെന്ന് മന്ത്രി പറഞ്ഞു. ഒമ്പത്‌ സ്‌ത്രീകൾ മരിച്ച ദാരുണ സംഭവത്തിൽ മന്ത്രി അനുശോചനം രേഖപ്പെടുത്തി.

also read: ഓണാവധിക്ക് ട്രെയിനിൽ തിരക്കേറി; എന്നാൽ ബാംഗ്ലൂരിൽനിന്ന് നിരവധി സർവീസുകളുമായി കെഎസ്ആർടിസി

അതേ സമയം അപകടം സംഭവിച്ചത് ബ്രേക്ക് കിട്ടാത്തതെന്ന് ഡ്രൈവറുടെ മൊഴി. പോസ്റ്റ്മോർട്ട നടപടികൾ നാളെ 8 മണിക്ക് നടക്കും. ഇതിനു ശേഷം പൊതുദർശനം നടക്കും. മക്കിമല എൽപി സ്കൂളിൽ നാളെ ഉച്ചക്ക് 12 മണിക്ക് മൃതദേഹങ്ങൾ പൊതുദർശനത്തിനു വെയ്ക്കും. സംസ്കാരം മക്കിമലയിൽ നടക്കും.

also read:യുവരാജ് സിങിന് പെണ്‍കുഞ്ഞ് പിറന്നു; ഫോട്ടോ പങ്കുവെച്ച് താരം

ജീപ്പ് മറിഞ്ഞിടത്ത് പാറക്കെട്ടുണ്ടായിരുന്നു. ഈ പാറയിലിടിച്ച് പലരുടെയും മുഖം ചിന്നിച്ചിതറിയിരുന്നു. അതുകൊണ്ടു തന്നെ മുഖം നോക്കി ആളെ തിരിച്ചറിയാൻ പോലും കഴിഞ്ഞിരുന്നില്ല. അപകടത്തിൽ 9 സ്ത്രീകൾ മരിച്ചു. ഡ്രൈവറടക്കം 14 പേരാണ് ജീപ്പിലുണ്ടായിരുന്നത്. അതീവ ഗുരുതര പരുക്കുകളോട് കൂടി അഞ്ച് പേർ ആശുപത്രിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here