കൊതുകിനെ തുരത്താൻ റിപ്പലന്റ് വെച്ചു; മുത്തശ്ശിയും കൊച്ചുമക്കളും ശ്വാസം മുട്ടി മരിച്ചു

കൊതുകു റിപ്പലന്റില്‍ നിന്ന് തീപടര്‍ന്ന് ശ്വാസംമുട്ടി അമ്മൂമ്മയും മൂന്നു ചെറുമക്കളും മരിച്ചു. ചെന്നൈയിലെ മാതൂരിലാണ് സംഭവം നടന്നത്. സന്താനലക്ഷമി (65), എട്ടും ഒമ്പതും വയസ്സ് പ്രായമുള്ള സന്ധ്യ, പ്രിയ രക്ഷിത, പവിത്ര എന്നിവരാണ് മരിച്ചത്.

Also Read: ‘അമൃതയുടെ മകള്‍ മരിച്ചെന്ന് വാര്‍ത്ത, കൂടെ ചേച്ചിയുടെ കരയുന്ന ചിത്രവും’; അല്‍പം ദയ കാണിക്കൂ എന്ന് അഭിരാമി സുരേഷ്

രാത്രിയില്‍ ഇവര്‍ ഉറങ്ങിക്കിടക്കവെയാണ് അപകടം നടന്നത്. രാവിലെ വീടിനുള്ളില്‍ നിന്ന് പുക ഉയരുന്നത് കണ്ട അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്ന് വീടുനുള്ളില്‍ നിന്ന് ഇവരെ പുറത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊതുകിനെ തുരത്താന്‍ വേണ്ടി വച്ചിരുന്ന മെഷീന്‍ രാത്രിയില്‍ തുണികള്‍ക്ക് മേല്‍ വീണാണ് തീ പടര്‍ന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളുടെ അമ്മ ആശുപത്രിയില്‍ കഴിയുന്ന ഭര്‍ത്താവിന് കൂട്ടിരിക്കാനായി പോയതായിരുന്നു. ഈ സമയം കുട്ടികളെ സന്താനലക്ഷ്മിയുടെ വീട്ടില്‍ ആക്കുകയായിരുന്നു.

Also Read: ഓണം വന്നു, പെന്‍ഷന്‍ വീട്ടിലെത്തി: സർക്കാർ ഒപ്പമുണ്ടെന്ന് മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News