മോദിക്ക് ഇനി ഒരവസരം നല്‍കണോ എന്ന് ജനങ്ങള്‍ ആലോചിക്കണം, വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യം സര്‍വ നാശത്തിലേക്ക് പോകും; മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദി ഗാര്‍ഡിയന്‍ മുഖ പ്രസംഗം

മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ദി ഗാര്‍ഡിയന്‍ മുഖ പ്രസംഗം. മോദിക്ക് ഇനി ഒരവസരം നല്‍കണോ എന്ന് ജനങ്ങള്‍ നന്നായി ആലോചിക്കണമെന്നും ഇനി അധികാരത്തില്‍ വന്നാല്‍ രാജ്യം സര്‍വ നാശത്തിലേക്ക് പോകുമെന്നും മുഖപ്രസംഗം. ഇലക്ടറല്‍ ബോണ്ട്, പ്രതിപക്ഷപാര്‍ട്ടികള്‍ക്കെതിരായ ഇ ഡി നടപടി ഇവയെല്ലാം ചൂണ്ടികാണിച്ചാണ് വിമര്‍ശനം.

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുമ്പോഴാണ് രാജ്യം ഭരിക്കുന്ന ബിജെപിക്കെതിയെയും അതിനെ നയിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെയും അതിരൂക്ഷ രൂക്ഷ വിമർശനവുമായി അന്താരാഷ്ട്ര മാധ്യമമായ ദി ഗാർഡിയൻ രംഗത്ത് വന്നത്.

ഒരവസരം കൂടി മോദിക്കു നൽകണോയെന്നു ജനം ആലോചിക്കണം. വീണ്ടും മോദി ഭരണത്തിൽ വരുന്നത്തിലൂടെ തോൽക്കുന്നത് ഇന്ത്യൻ ജനപാത്യമാണെന്നും ദി ഗാർഡിയൻ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാണിക്കുന്നു. മോദിക്കെതിരെ സംസാരിക്കുന്നവരെ നിശബ്ദമാക്കുന്നത്തിനാണ് ഇ ഡി യെ ഉപയോഗിച്ച പ്രതിപക്ഷ പാർട്ടി നേതാക്കളെ അറസ്റ്റ് ചെയ്യുന്നതൊന്നും, അതുകൊണ്ട് തന്നെ ഇ ഡി അറസ്റ്റ് ചെയ്തവരിൽ ഒരു ഭരണകക്ഷി നേതാവ് പോലും ഇല്ലാത്തത്ത്.

ബിജെപി ഇലക്ടറൽ ബോണ്ട്‌ വഴി കോടികൾ വാങ്ങിയതിനെയും കഴിഞ്ഞ കാലയളവിൽ മോദി നടത്തിയ അഴിമതിയെയും ഗാർഡിയൻ വിമർശിച്ചു..രാജ്യം നേരിടുന്ന തൊഴിലില്ലായ്മയും പണപെരുപ്പവുംഒന്നും മോദിയെ ബാധിക്കില്ല..ഇത്തരം വിഷയങ്ങളിൽ മോദിക്ക് മോശം റെക്കോർഡാണ്..അതൊക്കെ മറച്ചു വെച്ചു വർഗീയത ആളികാത്തിക്കുകയാണ്.

ഇന്ത്യ എന്ന ജനാധിപത്യരാജ്യത്തെ വർഗീയ വത്കരിക്കാനുള്ള ശ്രമങ്ങളാണ് മോദി നടത്തുന്നത്. അതിനൽ ഹിന്ദുകൾക്ക് വേണ്ടി വാദിക്കുന്നു. എന്നാൽ രാജ്യം 20 കോടി മുസ്ലിങ്ങളുടേത്‌ കൂടിയാണെന്നു മോദി ഓർക്കണമെന്നും ഗാർഡിയൻ കുറ്റപ്പെടുത്തി.

തെരെഞ്ഞെടുപ്പിനെ നേരിടാൻ മോദിക്ക് പേടിയാണെന്ന് ചൂണ്ടികാട്ടിയ മുഖപ്രസംഗത്തിൽ മോദി അധികാത്തത്തിൽ വന്നതിന് ശേഷം ജനങ്ങൾ നേരിടുന്ന അടിസ്ഥാന വിഷയങ്ങളടക്കം നിരീക്ഷിച്ചിട്ടുണ്ട് . ജനങ്ങൾ മോദിയുടെ ഭരണത്തിൽ അസ്വസ്ഥരാണെന്നും പത്ത് വർഷത്തെ ഭരണം കൊണ്ട് ജനങ്ങളുടെ മനസുമാറിയിട്ടുണ്ടാകും എന്നും ഗാർഡിയൻ വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News