വിരല്‍ ചൂണ്ടി സംസാരിച്ചതിന്റ പേരില്‍ തൊഴിലാളിയെ പുറത്താക്കിയെന്ന ആരോപണം; അടിസ്ഥാനരഹിതമെന്ന് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു

വിരല്‍ ചൂണ്ടി സംസാരിച്ചതിന്റ പേരില്‍ സിഐടിയുവില്‍ നിന്നും തൊഴിലാളിയെ പുറത്താക്കി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു വടകര ഏരിയ കമ്മിറ്റി. സംഘടനക്ക് നിരക്കാത്ത പദപ്രയോഗവും നടത്തുകയും യൂനിയനെയും നേതാക്കളെയും അപമാനിച്ചതിനുമാണ് വടകര സ്വദേശി മനോജിനെതിരെ നടപടി സ്വീകരിച്ചതെന്നും സി ഐ ടിയു പുറത്തിറക്കിയ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു.

ALSO READ: ​ഗവർണറുടെ അധികാരങ്ങൾ സംബന്ധിച്ച ​സുപ്രീം കോടതി വിധി ആരിഫ് മുഹമ്മദ് ഖാനുവേണ്ടി ഗോഗ്വാ വിളിച്ച മാധ്യമങ്ങളുടെ കരണത്തു കിട്ടിയ അടിയാണ്: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

വടകര ചുമട്ട് തൊഴിലാളി ഏരിയ കമ്മിറ്റിയില്‍ നിന്നുമാണ് മനോജിനെ പുറത്താക്കിയത്. ഏരിയ കമ്മിറ്റി യോഗത്തില്‍ സംഘടനക്ക് നിരക്കാത്ത പദപ്രയോഗവും നടത്തുകയും യൂണിയനെയും നേതാക്കളെയും അപമാനിച്ചതിനുമാണ് വടകര സ്വദേശി മനോജിനെതിരെ നടപടി സ്വീകരിച്ചത്. വിശദികരണം ആവശ്യപ്പെട്ടതിന് പിന്നാലെയും മനോജ് ഇതേ നിലയാണ് തുടര്‍ന്നതെന്നും വിരല്‍ ചൂണ്ടി സംസാരിച്ചതിന്റ പേരില്‍ സിഐടിയു നിന്നും പുറത്താക്കി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു വടകര ഏരിയ കമ്മിറ്റി.

ALSO READ: ‘ചില ക്രിക്കറ്റ് താരങ്ങൾ ന​ഗ്നചിത്രങ്ങൾ അയച്ചു, കൂടെ കിടക്കണമെന്ന് പറഞ്ഞു ശല്യപ്പെടുത്തി ‘; വെളിപ്പെടുത്തലുമായി അനയ ബം​ഗാർ

വടകര എന്‍എംഡിസി സ്ഥാപനത്തില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന രണ്ട് തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചക്കിടെയാണ് ഏരിയ കമ്മിറ്റി യോഗത്തില്‍ മനോജ് അപമര്യാദയോടെ പെരുമാറിയത്. യൂണിയന്‍ ജില്ലാ ഭാരവാഹി യോഗം ചേര്‍ന്ന് മനോജിനെ വടകര ചുമട്ട് തൊഴിലാളി ഏരിയ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കാന്‍ തീരുമാനിക്കുകയാണ് ചെയ്തത്. മറ്റ് വാര്‍ത്തകള്‍ എല്ലാം വാസ്തവ വിരുദ്ധമാണെന്നും വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News