
തെരഞ്ഞെടുപ്പിലെ തിളക്കമാർന്ന വിജയത്തിന് പിന്നാലെ കോണ്‍ഗ്രസിൽ മുഖ്യമന്ത്രി ചർച്ചകള്‍ സജീവമാണ്. ആരാണ് മുഖ്യമന്ത്രിയെന്ന് ഹൈക്കമാൻ്റ് പറയുമെന്ന് കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പ്രതീക്ഷിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാവുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. അക്കാര്യത്തിന് കോൺഗ്രസ് മുൻകൈയ്യെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
എൻ കെ പ്രേമചന്ദ്രനും ഈ വിഷയത്തിൽ പ്രതികരിച്ചു. കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവർക്കും സ്വീകാര്യനായ ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും.
ALSO READ: ആറാട്ടുപുഴയിൽ വി ഡി സതീശന് അഭിവാദ്യങ്ങൾ നേർന്ന് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ
കേരളത്തിന്റെ പൊതുവായ വികാരം മാനിച്ചാകും തീരുമാനമെടുക്കുക. വി ഡി സതീഷൻ പ്രതിപക്ഷ നേതാവായതിന് ശേഷമാണ് കേരളത്തിൽ ഉപതെരഞ്ഞെടുപ്പുകളിലും, തദ്ദേശ തെരഞ്ഞെടുപ്പിലും, ലോക്സഭാ തെരഞ്ഞെടുപ്പിലും യു ഡി എഫിന് ഉണ്ടായതെന്ന് എൻ കെ പ്രേമചന്ദ്രൻ പറഞ്ഞു. അതേസമയം, കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിലുടനീളം ഫ്ലക്സ് ബോർഡുകള്‍ ഉയർന്നിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

