താനൂർ കസ്റ്റഡി മരണം; ഹൈക്കോടതി സിബിഐയുടെ നിലപാട് തേടി

താനൂർ കസ്റ്റഡി മരണം കേസിൽ ഹൈക്കോടതി സിബിഐയുടെ നിലപാട് വ്യക്തമാക്കാൻ നിർദ്ദേശം നൽകി. കേസ് അതിവേഗം സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. കേസിൽ അടുത്ത ദിവസം തന്നെ മറുപടി നല്‍കണമെന്ന് ഹൈക്കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് . ഹര്‍ജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.

also read:തിരക്കുള്ള ഹോട്ടലിൽ നിന്ന് തിരക്കില്ലാത്ത ഹോട്ടലിൽ പോകുന്നതു പോലെയല്ല ബൂത്ത് മാറ്റം; എം വി ജയരാജൻ

പ്രതിപ്പട്ടികയിലുള്ള നാലു പേർക്കെതിരെയും കൊലക്കുറ്റമാണ് ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതി താനൂർ സ്റ്റേഷനിലെ എസ് സി പി ഒ ജിനേഷ്, രണ്ടാം പ്രതി പരപ്പനങ്ങാടി സ്റ്റേഷനിലെ സി പി ഒ ആൽബിൻ അഗസ്റ്റിൻ, മൂന്നാം പ്രതി കൽപ്പകഞ്ചേരി സ്റ്റേഷനിലെ സി പി ഒ അഭിമന്യു, നാലാം പ്രതി തിരൂരങ്ങാടി സ്റ്റേഷനിലെ സി പി ഒ വിപിൻ എന്നിവർക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News