
അരിക്കൊമ്പന്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിക്കും. അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് മാറ്റണമെന്ന ഉത്തരവില്‍ മാറ്റമില്ലെന്നും എവിടേയ്ക്ക് മാറ്റണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും കേസ് നേരത്തെ പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഒരാഴ്ച്ചക്കുള്ളില്‍ സര്‍ക്കാര്‍ തീരുമാനം കോടതിയെ അറിയിക്കണമെന്നും ഇക്കഴിഞ്ഞ 12 ന് കേസ് പരിഗണിക്കവെ ഡിവിഷന്‍ബെഞ്ച് നിര്‍ദേശിച്ചിരുന്നു. അതേ സമയം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ അറിയിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here