സ്ത്രീയുടെ നഗ്നശരീരത്തിന്റെ ചിത്രീകരണം എപ്പോഴും അശ്ലീലതയല്ലെന്ന് ഹൈക്കോടതി

സ്ത്രീയുടെ നഗ്‌ന ശരീരത്തിന്റെ ചിത്രീകരണം എപ്പോഴും അശ്ലീലതയല്ലെന്ന് ഹൈക്കോടതി. നഗ്‌നതയെ എപ്പോഴും അധാര്‍മികമായോ അശ്ലീലമായോ കാണുന്നത് തെറ്റാണെന്നും കോടതി. രഹന ഫാത്തിമക്കെതിരായുള്ള കേസിന്റെ തുടര്‍നടപടികള്‍ റദ്ദാക്കി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിലാണ് പരാമര്‍ശം.

സ്വന്തം കുട്ടികളുടെ മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു രഹന ഫാത്തിമക്കെതിരെ കൊച്ചി സൗത്ത് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നത്. നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചു സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത് ചൂണ്ടിക്കാട്ടി തിരുവല്ല സ്വദേശി നല്‍കിയ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്.

Also Read: സിഗ്നൽ ലംഘിക്കുന്നത് കണ്ടെത്താൻ 18 ക്യാമറ, അനധികൃത പാർക്കിംഗിന് 25 ഉം; AI ക്യാമറകൾ വഴി പിഴ ഈടാക്കി തുടങ്ങി

https://www.kairalinewsonline.com/ai-started-charging-fines-through-cameras

തുടര്‍ന്ന് കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് രഹന ഫാത്തിമ കോടതിയെ സമീപിക്കുകയായിരുന്നു. തനിക്കെതിരെ ചുമത്തിയ കേസ് നിലനില്‍ക്കില്ലെന്നും വ്യക്തിസ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെട്ട കാര്യമാണ് ചെയ്തതെന്നുമായിരുന്നു ഹര്‍ജിയില്‍ രഹന ഫാത്തിമ ചൂണ്ടിക്കാട്ടിരുന്നത്. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട കോടതി കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News