പങ്കാളിയെ കൈമാറ്റം ചെയ്യല്‍; പരാതിക്കാരിയെ വെട്ടിക്കൊന്ന കേസിലെ ഭര്‍ത്താവ് വിഷം കഴിച്ച നിലയില്‍

പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവ് ഷിനോ മാത്യുവിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഷിനോയെ ഗുരുതരാവസ്ഥയില്‍ ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അന്വേഷണ സംഘം ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെയാണ് മണര്‍കാട് മാലത്തെ വീട്ടില്‍ യുവതിയെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കാളികളെ കൈമാറ്റം ചെയ്ത കേസ് കേരളത്തില്‍ ഏറെ ചര്‍ച്ചയായത്. ഈ കേസിലെ പരാതിക്കാരിയാണ് കൊല്ലപ്പെട്ട യുവതി. ഇവര്‍ ഭര്‍ത്താവുമായി ഏറെനാളായി അകന്നു കഴിയുകയായിരുന്നു. അതിനിടയിലാണ് യുവതിയെ വീട്ടിനുള്ളില്‍ വെട്ടിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.

ഇവരുടെ അച്ഛനും സഹോദരനും ജോലിക്ക് പോയ സമയത്താണ് കൊല നടത്തിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടികള്‍ പുറത്ത് കളിക്കാന്‍ പോയിരിക്കുകയായിരുന്നു ആ സമയം. കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. കുട്ടികളുടെ നിലവിളികേട്ട് എത്തിയ അയല്‍വാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here