മണിപ്പൂര്‍ കലാപത്തില്‍ പ്രതികരിച്ച് അമേരിക്ക, സംഭവം ക്രൂരവും ഭയാനകവും

മാസങ്ങളായി നടക്കുന്ന മണിപ്പൂര്‍ കലാപത്തിന്‍റെ തീവ്രത വെ‍‍ളിപ്പെടുത്തുന്നതായിരുന്നു ക‍ഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോ. രണ്ട് യുവതികള്‍ കൂട്ടബലാത്സംഗത്തിനരയാവുകയും നഗ്നരായി നടത്തപ്പെടുകയും ചെയ്ത ദൃശ്യങ്ങള്‍ ലോകത്തെ മു‍ഴുവന്‍ നടുക്കത്തിലാക്കിയിരിന്നു. ഇപ്പ‍ോ‍ഴിതാ സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിരിക്കുകയാണ് അമേരിക്ക.

ALSO READ:  നിയമസഭയിൽ പ്രവേശിക്കാൻ അനുവദിച്ചില്ല , കോൺഗ്രസ്സ് അംഗങ്ങൾ മർദിച്ചു, വെളിപ്പെടുത്തലുകളുമായി പുറത്താക്കപ്പെട്ട മന്ത്രി രാജേന്ദ്ര സിംഗ് ഗുധ

വീഡിയോയിലൂടെ പുറത്തുവന്ന പീഡനത്തെ ക്രൂരവും ഭയാനകവും എന്നാണ് അമേരിക്കൻ വിദേശകാര്യ വക്താവ് വിശേഷിപ്പിച്ചത്. പ്രശ്നത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താനും എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം നൽകാനും മാനുഷിക സഹായം എത്തിക്കാനും അധികൃതരോട് അഭ്യർത്ഥിക്കുന്നതായി യു എസ് വിദേശകാര്യ വക്താവ് പറഞ്ഞു.

അതിനിടെ വിഷയം പാർലമെന്റിനെ ഇന്ന് പ്രക്ഷുബ്‌ധമാക്കി. മണിപ്പൂർ വിഷയത്തിൽ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായി ഇന്ത്യ രംഗത്തെത്തി. പാർലമെന്റിന്‍റെ ഇരുസഭകളും ബഹളത്തിൽ മുങ്ങി. പ്രധാനമന്ത്രി മറുപടി പറയണമെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മറുപടി നൽകാൻ എഴുന്നേറ്റെങ്കിലും സംസാരിക്കാൻ പ്രതിപക്ഷം അനുവദിച്ചില്ല. ചോദ്യോത്തര വേളയ്ക്ക് ശേഷം ചർച്ചയാകാമെന്ന് സ്പീക്കർ നിലപാടെടുത്തെങ്കിലും പ്രതിപക്ഷം അയഞ്ഞില്ല. ഇരു സഭകളും ആദ്യം 12 മണിവരെയും പിന്നീട് രണ്ട് മണിവരെയും നിർത്തിവച്ചു.

ALSO READ: റെസ്റ്റ് റൂമില്‍ മൊബൈല്‍ ക്യാമറ വെച്ച് പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി; മൂന്നു വിദ്യാര്‍ഥിനികള്‍ക്ക് സസ്‌പെന്‍ഷന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News