എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

FASEELA


എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതിയെ പൊലീസ് പിടികൂടി. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീല കൊല്ലപ്പെട്ട കേസിൽ ഒളിവിൽ പോയ പ്രതി അബ്ദുൾ സനൂഫാണ് പിടിയിലായത്.

ചെന്നൈയിൽ നിന്നാണ് സനോഫിനെ അന്വേഷണ സംഘം പിടികൂടിയത്.ആവടിയിൽ നിന്ന് നടക്കാവ് പൊലീസാണ് പ്രതിയെ പിടികൂടിയത്.

ALSO READ; അൻവറിന് കുരുക്ക് മുറുകുന്നു; പി ശശി നൽകിയ ക്രിമിനൽ അപകീർത്തി കേസിൽ കോടതി നോട്ടീസയച്ചു

ചൊവ്വാഴ്ചയാണ് ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞ ഞായറാഴ്ചഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തതായി പൊലീസ് കണ്ടെത്തിയിരുന്നു.

ഫസീലയെ മരിച്ച നിലയിൽ കണ്ടെത്തിയ തലേന്ന് രാത്രി തന്നെ സനൂഫ ലോഡ്ജില്‍ നിന്ന് പോയിരുന്നുവെന്നും പൊലീസ് കണ്ടെത്തിയിരുന്നു.തുടർന്ന് ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ഊർജ്ജിതമായ അന്വേഷണം നടത്തി വരികയായിരുന്നു.ഇതിനിടെ ഇയാള്‍ ഉപയോഗിച്ച കാര്‍ ചൊവ്വാഴ്ച രാത്രി പാലക്കാട് വെച്ച് പൊലീസ് കണ്ടെത്തിയിരുന്നു.

അതേസമയം ഫസീല നല്‍കിയ പീഡന പരാതിയില്‍ അബ്ദുള്‍ സനൂഫ് നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട്. പിണക്കത്തിലായ ഇരുവരും വീണ്ടും അടുത്തിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂ. ഈ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News