അരിക്കൊമ്പന്‍റെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

തമിഴ്നാട്ടിൽ അരിക്കൊമ്പന്‍റെ ആക്രമണത്തിൽ പരുക്കേറ്റയാള്‍ മരിച്ചു. അരിക്കൊമ്പനെ കണ്ട് വിരണ്ടോടിയ പാൽരാജ് (57)  ആണ് മരിച്ചത്.  അരിക്കൊമ്പൻ ടൗണിലിറങ്ങിയപ്പോൾ ബൈക്കിൽ നിന്നിറങ്ങി വിരണ്ടോടുന്നതിനിടെ താഴെവീണ് പരിക്കേൽക്കുകയായിരുന്നു.

ഇന്ന് പുലർച്ചെ 7 മണിയോടെയാണ് അന്ത്യം. പാൽരാജ് സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ജീവനക്കാരനാണ്.

ALSO READ: അന്വേഷിച്ചത് ലഹരി വസ്തുക്കൾ, കണ്ടെത്തിയത് സ്ഫോടകവസ്തു ശേഖരം

അതേസമയം, അരിക്കൊമ്പൻ തമി‍ഴ്നാട് വനമേഖലയിലെന്നാണ് ഒടുവിൽ ലഭിച്ച സിഗ്നൽ. നിലവില്‍ ഷണ്മുഖ നദി ഡാമിന് സമീപത്താണ് കൊമ്പൻ നിലയുറപ്പിച്ചിരിക്കുന്നത്. അരിക്കൊമ്പൻ രാത്രി സഞ്ചരിച്ചത് മൂന്നു കിലോമീറ്റർ മാത്രമാണ്.  സുരളി പെട്ടിയിലും എൻ ടി പെട്ടിയിലും ഇന്ന്  ഗതാഗത നിയന്ത്രണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News