‘കൊല്ലണമെന്ന ഉദ്ദേശത്തോടെ പ്രതി കുത്തി’; ഡോക്ടർ വന്ദനാദാസ് കൊലപാതകത്തിൽ കുറ്റപത്രം സമർപ്പിച്ചു

ഡോക്ടർ വന്ദനയെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെയാണ് പ്രതി സന്ദീപ് കുത്തിയതെന്ന് അന്വേഷണ സംഘത്തിന്റെ  കുറ്റപത്രം . ഡോക്ടർ വന്ദനാദാസ് കൊലപാതകത്തിൽ കുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചു.കൊല്ലം ജില്ലാ റൂറൽ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി   എം എം ജോസാണ് കുറ്റപത്രം സമർപ്പിച്ചത്. 1050 പേജുള്ള കുറ്റപത്രത്തിൽ ചെയ്യുന്ന കുറ്റകൃത്യത്തെ കുറിച്ച് പ്രതി സന്ദീപിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്ന് പറയുന്നു. പ്രതി സ്ഥിരം മദ്യപാനിയാണെന്നും ബോധപൂർവ്വം ആക്രമണം നടത്തുകയായിരുന്നു എന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.കുറ്റപത്രത്തിൽ.136 സാക്ഷി മൊഴികൾ ആണ് വന്ദന കൊലക്കേസിൽ ഉണ്ടായിരുന്നത്.

ALSO READ: തന്‍റെ അറിവോടെ അല്ല; പരാമര്‍ശങ്ങള്‍ക്ക് പിന്നിൽ അഡ്വ. നോബിള്‍ മാത്യു; ഐ ജി ലക്ഷ്മണയുടെ കത്ത് പുറത്ത്

മെയ് 10നാണ് ഡോക്ടര്‍ വന്ദനാ ദാസിനെ സന്ദീപ് കുത്തി കൊലപ്പെടുത്തിയത്. പ്രതിയുടെ കസ്റ്റഡി കാലാവധി 90 ദിവസം പൂര്‍ത്തിയാകുന്നതിന് എഴ് ദിവസങ്ങള്‍ക്ക ബാക്കി നില്‍ക്കുമ്പോഴാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. സന്ദീപിന്റെ വസ്ത്രത്തില്‍ നിന്ന് വന്ദനാ ദാസിന്റെ രക്തക്കറ കണ്ടെത്തിയിരുന്നു ഇതാണ് കേസിലെ മുഖ്യ ശാസ്ത്രീയ തെളിവ്. സാക്ഷി മൊഴികളുടേയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തില്‍ വിശദമായ പരിശോധനയ്ക്കു ശേഷമാണ് കേസില്‍ കുറ്റപത്രം തയാറാക്കിയത്.

ALSO READ: അതിഥി തൊഴിലാളികളുടെ പൂര്‍ണ വിവരം ശേഖരിക്കാന്‍ പൊലീസ്; നിര്‍ദേശം നല്‍കി ഡിജിപി

സംസ്ഥാനത്ത് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ആദ്യ ഡോക്ടറാണ് വന്ദനാ ദാസ്. വൈദ്യപരിശോധനയ്ക്കായി കൊട്ടാരക്കര ആശുപത്രിയില്‍ എത്തിച്ച സന്ദീപ് അക്രമാസക്തനാവുകായിരുന്നു. സന്ദീപ് വന്ദനാ ദാസിനെ 17 തവണ കുത്തിപ്പരുക്കേല്‍പ്പിച്ചു. ആഴത്തില്‍ കുത്തേറ്റ വന്ദനാ ദാസിനെ ആദ്യം കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. സന്ദീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം ജില്ലാ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News