‘ഭാര്യയും കാമുകിയുമാണ് എന്റെ മരണത്തിന് ഉത്തരവാദി’; മാധ്യമ പ്രവര്‍ത്തകൻ ആത്മഹത്യ ചെയ്തു

രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയില്‍ 45 വയസുകാരനായ പ്രാദേശിക മാധ്യമ പ്രവര്‍ത്തകൻ സ്വയം വെടിവെച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഭരത് മിശ്ര എന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകനാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഇയാള്‍ ജീവനൊടുക്കുന്നതിന് മുൻപ് ഭാര്യയും കാമുകിയുമാണ് മരണത്തിന് ഉത്തരവാദിയെന്ന ആത്മഹത്യാ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഗോവര്‍ധന്‍വിലാസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കാമുകിയുടെ വീട്ടിലാണ് ഇയാൾ സ്വയം ജീവനൊടുക്കിയത് .

also read :ഫെമിനിസ്റ്റ് ആകുന്നതില്‍ എന്താണ് തെറ്റ്? തനിക്ക് അറിയാവുന്ന കാര്യങ്ങള്‍ വെച്ച് താന്‍ ഫെമിനിസ്റ്റാണ്: നിഖില വിമല്‍

ഭരതും കാമുകിയും തമ്മില്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം ഫോണിലൂടെ തർക്കമുണ്ടായതായി പൊലീസ് കണ്ടെത്തി. ഇതിന് പിന്നാലെയാണ് വൈകുന്നേരം ആത്മഹത്യ ചെയ്തത്. ഫോറന്‍സിക് പരിശോധനകള്‍ക്കും പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായി പൊലീസ് പിന്നീട് അറിയിച്ചു.

also read :അന്ന് കൊള്ളാവുന്ന ഒരു പാര്‍ട്ടി വന്നപ്പോള്‍ അവളെ വീട്ടുകാര്‍ കെട്ടിച്ചുകൊടുത്തു; പ്രണയകഥ പറഞ്ഞ് നടന്‍ ജനാര്‍ദ്ദനന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News