
പഠനവും പാനിപൂരി കടയും ഒരുപോലെ കൊണ്ടുപോകുന്ന ഒരു കൊച്ചു മിടുക്കനുണ്ട് ഇടുക്കിയിൽ. കാലടി സംസ്‌കൃത സർവകലാശാലയിലെ ബി എ മ്യൂസിക് വിദ്യാർത്ഥിയായ പ്രണവ്. കർമ്മ എന്ന സ്വന്തം ബ്രാന്റിലാണ് പ്രണവിന്റെ പാനിപൂരി വിൽപ്പന.
ഒരു ബിസിനസുകാരനായി മാറുക എന്ന പ്രണവിന്റെ ആഗ്രഹത്തിന്റ തുടക്കമാണ് ഈ പാനിപൂരി കട. കട ആരംഭിച്ചിട്ട് ഒരുവർഷത്തോളമായി.
കാലടി ടൗണിലും, കാഞ്ഞൂർ കല്ലും കൂട്ടത്തും വൈകുന്നേരങ്ങളിൽ ചെന്നാൽ പാനിപൂരി മുതൽ പലവിധത്തിലുള്ള രുചികൾ പ്രണവിന്റെ കർമ്മയിൽ നിന്ന് ആസ്വദിക്കാൻ സാധിക്കും.
5 വർഷങ്ങൾയ്ക്ക് മുൻപ് പിതാവ് മരിച്ച പ്രണവ് അമ്മയ്ക്കൊപ്പം കാലടിയിൽ വാടകയ്ക്കാണ് താമസം. സംഗീതത്തോടൊപ്പം തന്നെ ഭക്ഷണ വിതരണത്തിൽ തന്റെ ബ്രാന്റായ കർമ്മയും ഉയരങ്ങൾ കീഴടക്കണം എന്നാണ് പ്രണവിന്റെ ലക്ഷ്യം.
പഠനത്തോടൊപ്പം സ്വന്തമായി സംരംഭം ആരംഭിച്ച പ്രണവ് കേരളത്തിന്റെ യുവത്വത്തിന് പ്രചോദനം കൂടിയാണ്. ആഗ്രഹങ്ങൾ പോലെ പ്രണവ് സംഗീതത്തിന്റെയും തന്റെ സ്വന്തം സംരഭത്തിന്റേയും ഉയരങ്ങൾ കീഴടക്കെട്ടെ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

