കാലവർഷക്കുറവ് രൂക്ഷമാകുന്നു; ഓഗസ്റ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 90 ശതമാനം മഴയും കുറവ്

സംസ്ഥാനത്ത് കാലവർഷക്കുറവ് രൂക്ഷമാകുന്നു. മുൻ വർഷങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരുന്ന മാസമായ ഓഗസ്റ്റിൽ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത് 90 ശതമാനം മഴയും കുറവ്. ഓ​ഗസ്റ്റിൽ 254.6 മില്ലി മീറ്ററ്‍ മഴ കിട്ടേണ്ടിടത്ത് ഈ വർഷം ലഭിച്ചത് വെറും 25.1 ശതമാനം മഴ മാത്രമാണ്. 90 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

മുൻ വർഷം 326.6 മില്ലി മീറ്റർ മഴ ഓ​ഗസ്റ്റിൽ ലഭിച്ചു. എല്ലാ ജില്ലകളിലും മഴ കുറഞ്ഞു. ഇടുക്കി, വയനാട്, കോഴിക്കോട് ജില്ലകളിലടക്കം കാര്യമായ മഴക്കുറവുണ്ടായി. കാലവർഷം സജീവമാകുന്ന ജൂൺ മുതൽ ഓ​ഗസ്റ്റ് വരെ സംസ്ഥാനത്താകെ 44 ശതമാനം മഴയുടെ കുറവാണ് രേഖഖപ്പെടുത്തിയിരിക്കുന്നത്.

ഏറ്റവും കുറഞ്ഞ മഴ ലഭിച്ചത് ഇടുക്കിയിൽ ആണ്. സാധാരണയിൽ ലഭിക്കേണ്ട മഴയിൽ 60 ശതമാനം കുറവാണ് ഇടുക്കിയിൽ ഉണ്ടായത്. വയനാട്ടിൽ 55 ശതമാനവും കോഴിക്കോട് 53 ശതമാനവും മഴ കുറവ് രേഖപ്പെടുത്തി.

also read:ഒരുമിച്ചുള്ള ജീവിതത്തിന് തടസം; കാമുകന്റെ മകനെ കഴുത്ത് ഞെരിച്ച് കൊന്ന് യുവതി; അറസ്റ്റ്

സംസ്ഥാനത്തെ ജലസംഭരണികളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. കെ എസ് ഇ ബിയുടെ ഉടമസ്ഥതയിലുള്ള ജലസംഭരണികളിൽ 37 ശതമാനം മാത്രം വെള്ളമാണുള്ളത്.ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 32 ശതമാനം മാത്രമാണ് വെള്ളമാണുള്ളത്.

ഓ​ഗസ്റ്റ് മാസത്തിൽ 70 ശതമാനമായിരുന്നു മുൻ വർഷങ്ങളിൽ ജനനിരപ്പ്.  കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 54 അടി വെള്ളം കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. മഴ പെയ്ത് ജലനിരപ്പ് ഉയർന്നില്ലെങ്കിൽ വൈദ്യുതി ഉൽപ്പാദനത്തേയും ഇത് പ്രതിസന്ധിയിലാക്കും.

also read:പണിമുടക്കിന് പരിഹാരം; കെ എസ് ആർ ടി സിയിലെ തൊഴിലാളി യൂണിയനുകളുമായിട്ടുള്ള മന്ത്രിതല ചർച്ച ഇന്ന്

കഴിഞ്ഞ വർഷം  2386.36 അടിയായിരുന്നു ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 81 ശതമാനം വെള്ളമുണ്ടായിരുന്നു. എന്നാൽ ഇപ്പോഴുള്ളത് 31 ശതമാനം വെള്ളം മാത്രമാണ്. അതായത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 51 ശതമാനം വെള്ളം കുറവാണ്. 31 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് വൈദ്യുതി ഉൽപ്പാദനത്തിന് അവശേഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News