
ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പൽ എം എസ് സി ഐറിന വിഴിഞ്ഞം തീരത്തേക്ക്. മലയാളിയായ വില്ലി ആൻ്റണിയാണ് കപ്പലിന്റെ ക്യാപ്റ്റൻ.
കപ്പലിനെ കമാൻഡ് ചെയ്യാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും സ്വന്തം നാട്ടിലേക്ക് കപ്പലുമായി എത്താൻ കഴിഞ്ഞതിൽ സന്തോഷവനാണെന്നും ക്യാപ്റ്റൻ വില്ലി ആൻ്റണി കൈരളി ന്യൂസിനോട് പറഞ്ഞു. ഐറിന വിഴിഞ്ഞത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്.
വിഴിഞ്ഞം പോർട്ട് ലോകത്തിലെ ഒന്നാമത്തെ പോർട്ടായി മാറ്റുന്നതിൽ എല്ലാവരും ഒത്തൊരുമിച്ച് പ്രവർത്തിക്കണമെന്നും അത്തരം സംവിധാനങ്ങൾ വേഗത്തിൽ ആക്കണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ക്രൂ ചെയിഞ്ചിങ് സംവിധാനം ഇല്ലാത്തതിനാൽ സ്വന്തം നാട്ടിൽ ഇറങ്ങാൻ കഴിയാത്തതിൽ ദുഃഖമുണ്ടെന്നും കപ്പലിൽ നിന്ന് കൈരളി ന്യൂസിന് അയച്ച സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here