‘ദി ലാസ്റ്റ് ടെനന്റ്’ യൂട്യൂബിൽ തരംഗമാകുന്നു; ഇർഫാൻ ഖാന്റെ 25 വർഷമായി പെട്ടിയിലായിരുന്ന സിനിമ

The Last Tenant Released on YouTube

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരം ഇർഫാൻ ഖാൻ നായകനായ ‘ദി ലാസ്റ്റ് ടെനന്റ്’ (The Last Tenant) യൂട്യൂബിൽ റിലീസ് ചെയ്തു. ഏതാണ്ട് 25 വർഷങ്ങൾക്ക് മുൻപ് ചിത്രീകരണം പൂർത്തിയാക്കി, പെട്ടിയിലിരിക്കുകയായിരുന്ന സിനിമയാണ് ഇപ്പോൾ പുറത്തിറങ്ങിയത്. ഇർഫാൻ ഖാന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ചാണ് സിനിമാ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ട് ‘ദി ലാസ്റ്റ് ടെനന്റ്’ യൂട്യൂബിൽ റിലീസ് ചെയ്തത്.

വിദ്യ ബാലനാണ് ഈ സിനിമയിൽ നായികയായി വേഷമിട്ടിരിക്കുന്നത്. ഇർഫാൻ ഖാനും വിദ്യ ബാലനും ഒന്നിച്ചഭിനയിച്ച ഏക സിനിമ കൂടിയാണ് ‘ദി ലാസ്റ്റ് ടെനന്റ്’. ഇർഫാൻ ഖാനോടുള്ള ആദരസൂചകമായി ഏപ്രിൽ 29-നാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്.

ALSO READ: ക്രിസ്റ്റഫർ നോളന് ഇഷ്ടപ്പെട്ട, മികച്ചതെന്ന് പറഞ്ഞ ആ സിനിമ ഏതെന്ന് അറിയാമോ?

കാൻസറിനെതിരായ നീണ്ട പോരാട്ടത്തിനൊടുവിൽ 2020 ഏപ്രിൽ 29ന് ആയിരുന്നു ഇന്ത്യൻ സിനിമാ ലോകത്തിന് നികത്താനാകാത്ത നഷ്ടം ബാക്കിയാക്കി ഇർഫാൻ ഖാൻ വിടപറഞ്ഞത്. നടന്റെ അകാല മരണം മുഴുവൻ സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.

അതേസമയം സാർത്ഥക് ദാസ് ഗുപ്തയും നീനയും സാർത്ഥക് ദാസ് ഗുപ്തയും ചേർന്നാണ് ദി ലാസ്റ്റ് ടെനന്റ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്‌. ഇർഫാൻ ഖാന് ആദരാഞ്ജലി അർപ്പിക്കുക എന്നതിനോടൊപ്പം തന്നെ രണ്ട് പ്രതിഭാധനരായ അഭിനേതാക്കളുടെ അഭിനയമുഹൂർത്തം കാണാനുള്ള അവസരം കൂടിയാണ് സിനിമ റിലീസിലൂടെ സാധ്യമായിരിക്കുന്നത്. ഇർഫാൻ ഖാന്റെയും വിദ്യ ബാലന്റെയും ആദ്യകാല പ്രകടനം പ്രേക്ഷകർക്കും വേറിട്ട അനുഭവമാണ് സമ്മാനിക്കുന്നത്.

ALSO READ: ആ മമ്മൂട്ടി സിനിമയിൽ നായികയായി ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യറെ; താരം പിന്മാറിയതിന്റെ കാരണംപറഞ്ഞ് സംവിധായകൻ

നീന ദാസ്ഗുപ്തയും സാർത്ഥക് ദാസ്ഗുപ്തയും ചേർന്ന് നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഒറിജിനൽ ദൃശ്യങ്ങൾ നഷ്ടപ്പെട്ടതിനെ തുടർന്നാണ് രണ്ടര പതിറ്റാണ്ടായി പുറത്തിറങ്ങാതെ പോയത്. സിനിമയുടെ ഭാവിയിൽ പ്രതീക്ഷ കൈവിട്ടിരുന്ന സംവിധായകൻ ദാസ്ഗുപ്ത അടുത്തിടെയാണ് ചിത്രത്തിന്റെ ഒരു VHS പകർപ്പ് കണ്ടെത്തിയത്. പിന്നാലെയാമ് പ്രോജക്റ്റ് പുനഃസ്ഥാപിക്കാനും ഒടുവിൽ ചിത്രം റിലീസ് ചെയ്യാനും സാധിച്ചത്.

ദാസ്ഗുപ്തയുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ദി ലാസ്റ്റ് ടെനന്റ്. രാജ്യം വിടുന്നതിന് മുമ്പ് ഉപേക്ഷിക്കപ്പെട്ട ഒരു വീട്ടിൽ അഭയം തേടുന്ന ഒരു പ്രശ്നക്കാരനായ സംഗീതജ്ഞന്റെ കഥയാണ് ഈ ചിത്രം വരച്ചുവയ്ക്കുന്നത്. അന്നു ഖണ്ഡേൽവാൾ, സൗരഭ് അഗർവാൾ, സബ്യ സാച്ചി, സതീഷ് കൽറ, ആനന്ദ് മിശ്ര എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. യൂട്യൂബിൽ റിലീസ് ചെയ്തതിനുശേഷം, ചിത്രം ഏകദേശം 2 ലക്ഷം വ്യൂസ് ഇതിനോടകം നേടിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News