എം വിൻസെന്റിന് മന്ത്രിസ്ഥാനം നൽകാത്തതിൽ അതൃപ്തി, സത്യപ്രതിജ്ഞ ബഹിഷ്കരിക്കാനൊരുങ്ങി ലത്തീൻ സഭ

v d satheesan

കടുത്ത അതൃപ്തിയുമായി ലത്തീൻ സഭ. പരസ്യ പിന്തുണ നൽകിയിട്ടും വേണ്ട പരിഗണന കിട്ടിയില്ലെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. ഇതോടെ നാളെ നടക്കാൻ പോകുന്ന സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്കരിക്കാനാണ് സഭയുടെ തീരുമാനം. നാല് എംഎൽഎമാർ ഉണ്ടായിട്ടും സമുദായത്തിന് കോൺഗ്രസ് മന്ത്രിയില്ലെന്നാണ് നേതൃത്വം പറയുന്നത്.

also read:ഒടുവിൽ വ‍ഴങ്ങി! കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗത്തിന് ഒരു മന്ത്രിസ്ഥാനം മാത്രം; മോൻസ് ജോസഫ് മന്ത്രിയാകും

എം വിൻസെന്റിനെ മന്ത്രിയാക്കാത്തതിലും ഫിഷറീസ് വകുപ്പ് ലിഗിന് നൽകുന്നതിലുമാണ് ലത്തീൻ സഭ അതൃപ്തി പരസ്യമാക്കിയിരിക്കുന്നത്. മന്ത്രിസഭയിൽ ലത്തീൻ അംഗങ്ങൾക്ക് പ്രാതിനിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കടുത്ത പ്രതിഷേധവുമായി ലത്തീൻ സഭ രം​ഗത്തെത്തിയത്. ടോണി ചമ്മിണി, ടി ജെ വിനോദ്, എ ഡി തോമസ്, എം വിൻസന്റ് എന്നിങ്ങനെ നാല് എംഎൽഎമാരാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News