തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി; തിരുപ്പതിയിൽ സന്ദർശകർക്ക് കർശന നിർദേശം

തിരുപ്പതിയിൽ തീർത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ ആക്രമിച്ച് കൊന്ന പുലി കെണിയിലായി. കുട്ടി ആക്രമിക്കപ്പെട്ട പ്രദേശത്തിനടുത്ത് തന്നെ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്.ഓഗസ്റ്റ് 11 നു വൈകിട്ട് ആയിരുന്നു സംഭവം. ആന്ധ്ര സ്വദേശി ലക്ഷിത എന്ന 6 വയസുകാരിയെയാണ്അച്ഛനമ്മമാർക്കൊപ്പം നടക്കവേ അലിപിരി വാക്ക് വേയിൽ വെച്ച് പുലി ആക്രമിച്ചത്. ലക്ഷിതയെ രക്ഷിക്കാൻ ഇവർ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

also read:മെസിക്ക് പിന്നാലെ നെയ്മറും പി എസ് ജി വിട്ടു; സൂപ്പര്‍ താരത്തെ സ്വന്തമാക്കി സൗദി പ്രൊ ലീഗ്

കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിലായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പൊലീസെത്തിയായിരുന്നു കണ്ടെടുത്തത് . കുട്ടിയെ ആദ്യം പുലി കടിച്ചു കൊന്നുവെന്നായിരുന്നു പുറത്ത് വന്നതെങ്കിലും പിന്നീട് കുട്ടിയെ ആക്രമിച്ചത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാൽ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസവും തിരുപ്പതിയിൽ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു.

also read:‘ഇയാളുള്ള സിനിമ ഞാനും കുടുംബവും കാണില്ല’, വിനായകനെതിരെ പോസ്റ്റിട്ട യുവതിയെ എയറിലാക്കി സോഷ്യൽ മീഡിയ

സംഭവത്തെ തുടർന്ന് തിരുപ്പതിയിൽ ഇനി കുട്ടികളുമായി തീർത്ഥാടനത്തിന് എത്തുന്നവരെ പുലർച്ചെ 5 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ എന്ന നിർദേശമിറക്കിയിട്ടുണ്ട് .കാട്ടു മൃഗങ്ങളുടെ ആക്രമണം ഇവിടെ പതിവായിരിക്കുകയാണ്‌. തീർത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാർഡ് കാവലായി ഉണ്ടാവും. ഒറ്റയ്ക്ക്‌ മല കയറാൻ ആരെയും അനുവദിക്കേണ്ടെന്നും തീരുമാനമായി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News