വി എസ് എസ് സി പരീക്ഷാ തട്ടിപ്പ്; മുഖ്യപ്രതിയെ കേരളത്തിൽ എത്തിച്ചു

വി എസ് എസ് സി പരീക്ഷാ തട്ടിപ്പ് കേസിലെ മുഖ്യപ്രതിയെ കേരളത്തിൽ എത്തിച്ചു.ഹരിയാന സ്വദേശി ദീപക്ക് ഷിയോകാന്തിനെയാണ് കേരളത്തിൽ എത്തിച്ചത്.ഹരിയാനയിലെ ഗ്രാമതലവന്റെ സഹോദരൻ ആണ് ദീപക്ക്‌. കോപ്പിയടിക്ക് പ്രതികളുടെ പ്രതിഫലം ലക്ഷങ്ങൾ ആണെന്ന് കണ്ടെത്തി.

also read:ചന്ദ്രനിലെ ഗർത്തങ്ങളെ ഒഴിവാക്കി റോവർ പ്രഗ്യാൻ; ചിത്രങ്ങൾ പുറത്തുവിട്ട് ഐ എസ് ആർ ഒ

അതേസമയം ഹരിയാന സ്വദേശികളായ ലഖ്വിന്ദർ, ദീപക് ഷിയോകാന്ത് , ഉദ്യോഗാർത്ഥി ഋഷിപാൽ എന്നിവരെയാണ് കഴിഞ്ഞ ദിവസം ഹരിയാനയിൽ വച്ച് കേരള പൊലീസിന്റെ പ്രത്യേക സംഘവും ഹരിയാന പൊലീസും ചേർന്ന് പിടി കൂടിയത്. പ്രതികളെ അവിടെ കോടതിയിൽ ഹാജരാക്കി അനുമതി വാങ്ങിയാണ് കേരളത്തിലെത്തിച്ചത്.

also read:19കാരിയായ സെക്യൂരിറ്റി ജീവനക്കാരിയെ ബലാത്സംഗം ചെയ്തു, കൂട്ടബലാത്സംഗമെന്ന് കുടുംബം, ഇരയ്ക്ക് ദാരുണാന്ത്യം

തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വി എസ്എസ് സി നടത്തിയ ടെക്നീഷ്യൻ ബി, ഡ്രാഫ്റ്റ്സ്മാൻ ബി, റേഡിയോഗ്രാഫർ പരീക്ഷകളിലാണ് തട്ടിപ്പ് നടന്നത്. കേസിൽ ഒൻപത് പേരാണ് അറസ്റ്റിലായത്.  ലഖ്വിന്ദറും, ദീപക് ഷിയോഖണ്ഡും കോച്ചിംഗ് സെന്റർ നടത്തിപ്പുകാരാണെന്നാണ് സൂചന. ഋഷിപാലാണ് തനിക്ക് പകരം പരീക്ഷ എഴുതാൻ പണം നൽകി സംഘത്തെ നിയോഗിച്ചത്.തട്ടിപ്പ് പുറത്തുവന്നതോടെ പരീക്ഷ റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here