പന്തിരാങ്കാവില്‍ നിന്നും പിടികൂടിയ മാവോയിസ്റ്റ് നേതാവിനെ ഝാര്‍ഖണ്ഡ് പൊലീസിന് കൈമാറി

കോഴിക്കോട് പന്തീരങ്കാവില്‍ നിന്നും പിടികൂടിയ മാവോയിസ്റ്റ് നേതാവിനെ ഝാര്‍ഖണ്ഡ് പൊലീസിന് കൈമാറി. ഝാര്‍ഖണ്ഡ് സ്വദേശി അജയ് ഓരോണാണ് പിടിയിലായത്. കേരളാപൊലീസിന്റെ സഹായത്തോടെയാണ് സ്വദേശി ഝാര്‍ഖണ്ഡ് പൊലീസ് ഇയാളെ പിടികൂടിയത്.

കേരള സ്പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തിലാണ് മാവോയിസ്റ്റ് നേതാവായ ഒരാള്‍ കോഴിക്കോട്ടെ ലേബര്‍ ക്യാമ്പിലുണ്ടെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ലേബര്‍ ക്യാമ്പില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ മാവോയിസ്റ്റ് നേതാവ് അജയ് ഓരോണാണെന്ന് മനസ്സിലായത്. തുടര്‍ന്ന് ഝാര്‍ഖണ്ഡ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

നിരവധി കേസുകളില്‍ നേരത്തെ ഇയാള്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പിന്നീട് ഇയാള്‍ കേരളത്തിലേക്ക് കടക്കുകയായിരുന്നുവെന്നും ഝാര്‍ഖണ്ഡ് പൊലീസ് പറഞ്ഞു. ഈ സമയം മുതല്‍ തന്നെ ഝാര്‍ഖണ്ഡ് പൊലീസ് ഇയാള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചിരുന്നു.കേരള പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഝാര്‍ഖണ്ഡ് പൊലീസ് ചൊവ്വാഴ്ച കോഴിക്കോട്ട് എത്തുകയായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News