തിരുവനന്തപുരം കുളത്തൂരില്‍നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തമിഴ്നാട്ടില്‍നിന്ന് കണ്ടെത്തി

തിരുവനന്തപുരം കുളത്തൂരില്‍നിന്ന് കാണാതായ പത്താം ക്ലാസ് വിദ്യാര്‍ഥിയെ തമിഴ്നാട്ടില്‍നിന്ന് കണ്ടെത്തി. മാര്‍ത്താണ്ഡം കരുങ്കലില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ബാലരാമപുരം അവണാകുഴി മരുതംകോട് ശ്രീസാഗരം വീട്ടിലെ സഞ്ചുവിന്റെയും ശ്രീജയുടെയും മകന്‍ ആദര്‍ശിനെ ഡിസംബര്‍ 20 നാണ് കാണാതായത്.

Also Read : ഇന്ത്യയിൽ തന്നെ ആദ്യത്തെ പദ്ധതി, തദ്ദേശ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി വിരൽ തുമ്പിൽ ലഭ്യമാകും; മന്ത്രി എം ബി രാജേഷ്

ഡിസംബര്‍ 20 ന് സ്‌കൂളില്‍വെച്ച് കൂട്ടുകാരുമായി അടിപിടി ഉണ്ടായതിന് ശേഷമാണ് ആദര്‍ശിനെ കാണാതായത്. അടിപിടി നടന്ന ദിവസം പരീക്ഷ കഴിഞ്ഞ് ആദര്‍ശ് തിരികെ വീട്ടില്‍ എത്തിയില്ല. അതേദിവസം വൈകുന്നേരത്തോടെ ഉച്ചക്കടയില്‍ വെച്ചാണ് കുട്ടിയെ അവസാനമായി ആളുകള്‍ കണ്ടത്. സംഭവത്തില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്ത് ജില്ലക്കകത്തും തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News