വാന്‍ ഹായ് 503 തീപിടുത്തം; തീയണയ്ക്കാനുള്ള നടപടികള്‍ നിര്‍ത്തി

wan hai 503 1

ബേപ്പൂര്‍ അഴീക്കല്‍ തീരത്ത് തീപിടിച്ച സിംഗപ്പൂര്‍ രജിസ്‌ട്രേഷന്‍ ചരക്കുക്കപ്പല്‍ വാന്‍ ഹായ് 503ലെ തീയണയ്ക്കാനുള്ള നടപടികള്‍ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തി. വെളിച്ചക്കുറവ് കാരണമാണ് ദൗത്യം തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവെച്ചത്. കോസ്റ്റ് ഗാര്‍ഡിന്റെ ആറു കപ്പലുകള്‍ സ്ഥലത്തെത്തിയിരുന്നു. നാവികസേനയുടെ ഐ എന്‍ എസ് സത്‌ലജ് 11 മണിയോടെ സ്ഥലത്തെത്തും. തീയണയ്ക്കുന്ന ദൗത്യം
രാവിലെ പുനരാരംഭിക്കും.

ALSO READ: വ്യവസായവത്കരണത്തിന്റെ സാധ്യതകള്‍ തുറന്ന് പൂഞ്ഞാറില്‍ നിക്ഷേപക സംഗമം; ലഭിച്ചത് 2456.88 കോടിയുടെ താത്പര്യപത്രങ്ങൾ

അതേസമയം കോഴിക്കോട് – അഴീക്കൽ കപ്പൽ ചാലിൽ അപകടത്തിൽ പെട്ട 18 ജീവനക്കാരെ രാത്രി പത്ത് മണിയോടെ മംഗളൂരു തുറമുഖത്ത് എത്തിക്കും. നാവിക സേനയുടെ കപ്പലിൽ എത്തിക്കുന്ന ഇവരെ മംഗളൂരു എ ജെ ആശുപത്രിയിലേക്ക് മാറ്റും.

ALSO READ: ഓണ്‍ലൈന്‍ ടാക്‌സി കമ്പനികള്‍ക്ക് എതിരെ ഡ്രൈവര്‍മാര്‍ പ്രത്യക്ഷ സമരത്തിലേക്ക്; കൊച്ചിയില്‍ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും നടത്തി

രാവിലെ 10 മണിയോടെയാണ് എം വി വാങ് ഹായ് 530 എന്ന ചരക്ക് കപ്പലില്‍ തീപിടിച്ച വിവരം കൊച്ചി കോസ്റ്റ് ഗാര്‍ഡ് ആസ്ഥാനത്ത് എത്തുന്നത്. അപകടം നടന്നത് ബേപ്പൂര്‍ തീരത്ത് നിന്ന് 88 നോട്ടിക്കല്‍ മൈല്‍ അകലെ അഴിക്കല്‍ പാതയില്‍. ഉടന്‍ തീരസംരക്ഷണസേനയുടെയും നാവികസേനയുടെയും കപ്പലുകള്‍ അപകട സ്ഥലത്തേക്ക് തിരിച്ചു ഡോണിയര്‍ വിമാനങ്ങളും നിരീക്ഷണത്തിനെത്തി. കണ്ടൈനറിലേക്ക് തീ പടര്‍ന്നതോടെ പൊട്ടിത്തെറിച്ചു. 50 കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായാണ് ലഭിക്കുന്ന വിവരം. ആകെയുണ്ടായിരുന്ന 22 ജീവനക്കാരും വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News