
മുനമ്പം ഭൂമി പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടണമെന്ന് കോഴിക്കോട് അതിരൂപതാ ആർച്ച് ബിഷപ് ഡോ. വർഗീസ് ചക്കാലക്കൽ. മുനമ്പം വിഷയം സംസ്ഥാന സർക്കാർ മനപൂർവ്വം വൈകിപ്പിക്കുന്നതായി കരുതുന്നില്ല. വിഷയവുമായി ബന്ധപ്പെട്ട് യു ഡി എഫ് ൻ്റെയും ബി ജെ പി യുടെയും ആരോപണങ്ങൾ തള്ളുന്നതാണ് കോഴിക്കോട് ആർച്ച് ബിഷപ്പിന്റെ വാക്കുകൾ.
Also read: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത നിർദ്ദേശം
ദുഃഖ വെള്ളിയാഴ്ച ദിവസം, ഗോഡ് ഓഫ് കത്രീഡ്രൽ ദേവാലയത്തിലെ കുരിശിന്റെ വഴി പ്രദക്ഷിണത്തിന്റെ തൊട്ടു മുമ്പ് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു കോഴിക്കോട് അതിരൂപത ആർച്ച്ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ. മുനമ്പം വിഷയം എത്രയും പെട്ടെന്ന് പരിഹരിക്കപ്പെടണം. ഭൂപ്രശ്നം സംസ്ഥാന സർക്കാർ ബോധപൂർവ്വം വൈകിപ്പിക്കുന്നതായി താൻ കരുതുന്നില്ലെന്നും ആർച്ച്ബിഷപ്പ് തുറന്നടിച്ചു. മുനമ്പം ഭൂമി പ്രശ്നം പരിഹരിക്കുവാനായി, താൻ പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിയെയും നേരിൽ കാണാൻ ശ്രമിക്കുമെന്നും, കോടതി ഇടപെട്ടതിനാൽ, കോടതിവിധി തന്നെയാകും ഈ കാര്യത്തിൽ അന്തിമമെന്നും ആർച്ച് ബിഷപ്പ് വർഗീസ് ചക്കാലക്കൽ പറഞ്ഞു.
Also read: ‘പത അല്ല, ഞാൻ നടക്കുന്ന എന്റെ ജീവിത പാത’; വിമർശനങ്ങൾക്ക് മറുപടിയുമായി ദിവ്യ എസ്.അയ്യർ
മുൻകാല പ്രാബല്യം ഇല്ലാത്തതിനാൽ, വഖഫ് ഭേദഗതി ബിൽ കൊണ്ടുമാത്രം മുനമ്പത്ത് പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ്, മുനമ്പം വിഷയം മുതലെടുക്കാൻ ശ്രമിക്കുന്ന യു ഡി എഫിനും ബി ജെ പിക്കും കനത്ത തിരിച്ചടി നൽകിക്കൊണ്ടുള്ള കോഴിക്കോട് ആർച്ച് ബിഷപ്പിന്റെ വാക്കുകൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

