അകത്തു ചെങ്കോല്‍ ഉറപ്പിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ പാര്‍ലമെന്റിനു പുറത്തു ദേശീയ പതാക ചവിട്ടിമെതിക്കപ്പെട്ടു; മന്ത്രി വീണാ ജോര്‍ജ്

ഗുസ്തി താരങ്ങള്‍ക്കെതിരായ ദില്ലി പൊലീസിന്റെ അതിക്രമത്തിനെതിരെ പ്രതിഷേധ കുറിപ്പുമായി മന്ത്രി വീണാ ജോര്‍ജ്. അകത്തു ചെങ്കോല്‍ ഉറപ്പിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ പാര്‍ലമെന്റിനു പുറത്തു ദേശീയ പതാക ചവിട്ടിമെതിക്കപ്പെടുകയായിരുന്നുവെന്ന് മന്ത്രി വീണാ ജോര്‍ജ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ്

അകത്തു ചെങ്കോല്‍ ഉറപ്പിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ പാര്‍ലമെന്റിനു പുറത്തു ദേശീയ പതാക ചവിട്ടിമെതിക്കപ്പെട്ടു. ഒപ്പം ഇന്ത്യയുടെ അഭിമാനവും. ജനങ്ങള്‍ക്ക് മീതെ ഉറപ്പിക്കപ്പെട്ട പുതിയ അധികാര ചെങ്കോലിലൂടെ അടിച്ചമര്‍ത്തപ്പെടുന്നത് ഇന്ത്യയുടെ ജനാധിപത്യവും ഭരണഘടനയുമാണ്.

കോര്‍പ്പറേറ്റ് മാധ്യമങ്ങളുടെയും ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്നവരുടെയും കുഴലൂത്തുകളിലല്ല അടിച്ചമര്‍ത്തപ്പെടുന്നവരുടെ നിലവിളിക്കൊപ്പമാണ് രാജ്യത്തിന്റെ മനസാക്ഷി ഉണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here