വെളുത്തിട്ട് പാറും ക്രീമുകൾ നൽകിയ പണി; അന്വേഷണവുമായി ദേശീയ രഹസ്യാന്വേഷണവിഭാഗം

മലബാർ മേഖലയിലെ സൗന്ദര്യവർധക വിപണിയിൽ വൃക്ക തകരാറിലാക്കുന്ന ഉത്പന്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അന്വേഷണം ആരംഭിച്ച് ദേശീയ രഹസ്യാന്വേഷണവിഭാഗം. ചില ക്രീമുകളിൽ രസവും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു.

ALSO READ:‘എന്റെ അച്ചൻ മരണപ്പെട്ട അതേറൂമിൽ, അതേ ബഡ്ഡിൽ വച്ചു തന്നെ അദ്ദേഹം മരണപെട്ടത് വ്യക്തിപരമായി ഏറെ വിഷമിപ്പിക്കുന്നു’; ബിജു പ്രഭാകർ ഐ.എ.എസ്

ഇതേ തുടർന്ന് മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം ഓഫീസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും അന്വേഷണ സംഘമെത്തി വിവരങ്ങൾ ശേഖരിച്ചു.മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം നേരത്തേ തന്നെ ഇത്തരം ക്രീമുകളുടെ വിൽപന നിരീക്ഷിച്ചുവരികയായിരുന്നു.

ക്രീമുകളിൽ‌ ലോഹമൂലകങ്ങൾ അമിതമായുള്ളതിനാൽ പെട്ടെന്നു ചർമത്തിനു തിളക്കമുണ്ടാകുകയും ഈ മൂലകങ്ങൾ രക്തത്തിൽ കലർന്നു വൃക്കയെ ബാധിക്കുകായും ചെയ്യുന്ന നെഫ്രോടിക് സിൻഡ്രോം ആളുകളിൽ മലപ്പുറത്ത് കണ്ടെത്തിയിരുന്ന . യൂത്ത് ഫെയ്സ്, ‘ഫൈസ’ തുടങ്ങിയ ചർമം വെളുപ്പിക്കൽ ക്രീമുകൾ ഉപയോഗിച്ച 11 പേർക്ക് ആണ് നെഫ്രോടിക് സിൻഡ്രോം കണ്ടെത്തിയത്. മലപ്പുറത്ത് ഗുരുതരനിലയിലായ 14 വയസുകാരി തുടർച്ചയായി ‘യൂത്ത് ഫെയ്സ്’, എന്ന ക്രീം ഉപയോഗിച്ചിരുന്നു.സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ മെഡിക്കൽ വിഭാഗം മേധാവി ഡോ.പി.എസ്.ഹരി പറഞ്ഞു.

ALSO READ:കാമുകന് കഷായത്തിൽ വിഷം നൽകി കൊലപെടുത്തി; വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

‘യൂത്ത് ഫെയ്സ്’ ക്രീമിൽ നിർമാതാക്കളുടെ വിവരങ്ങളില്ല. മുംബൈയിലെ ഒരു സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവർ ഇങ്ങനെയൊരു ക്രീം നിർമിക്കുന്നില്ല. ഗൾഫ് രാജ്യങ്ങളിലും ഇത്തരം ക്രീമുകൾ വിപണിയിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News