ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിന് തുടക്കമായി

പതിനഞ്ചാമത് ദേശീയ കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് മൽസരങ്ങൾക്ക് സായി എൽ എൻ സിപിയിൽ തുടക്കമായി . കായിക മന്ത്രി വി അബ്ദു റഹ്മാൻ ഉദ്ഘാടനം ചെയ്തു . കളരിപ്പയറ്റിന് ദേശീയ തലത്തിൽ കൂടുതൽ അംഗീകാരവും പ്രശസ്തിയും നേടി എടുക്കുന്നതിനായി സംസ്ഥാന സർക്കാർ മുൻകൈ എടുക്കുമെന്ന് മന്ത്രി അബ്ദു റഹ്മാൻ പറഞ്ഞു.

also read :

‘ഒരു ഫോട്ടോഷൂട്ട് പോലും മര്യാദക്ക് ചെയ്യാത്ത ആളായിരുന്നു’, ഇപ്പോള്‍ തിരിച്ചറിയുന്നു അതൊരു മാര്‍ക്കറ്റിങ് രീതിയാണ്: ഹണി റോസ്
സായി എൽ എൻ സി പി പ്രിൻസിപ്പൽ ഡോ. ജി കിഷോർ മുഖ്യാതിഥിയായി . ഇന്ത്യൻ കളരിപ്പയറ്റ് ഫെഡറേഷൻ സെക്രട്ടറി ജനറൽ അഡ്വ. പൂന്തുറ സോമൻ , സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് യു ഷറഫലി , സ്പോർട്സ് കൗൺസിൽ സെക്രട്ടറി എ ലീന , കേരള കളരിപ്പയറ്റ് അസോസിയേഷൻ സെക്രട്ടറി അഡ്വ. ആർ വസന്ത മോഹൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായി . സംസ്ഥാന മൽസരങ്ങളിൽ വിജയിച്ച എഴുന്നൂറോളം വരുന്ന താരങ്ങളാണ് പതിമൂന്നാം തീയതി വരെ നടക്കുന്ന മൽസരത്തിൽ പങ്കെടുക്കുന്നത്. ഏഴ് ഇനങ്ങളിലായാണ് മൽസരങ്ങൾ .

also read :വിവാഹ വാർത്തയിൽ പ്രതികരിച്ച് നടൻ വിശാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News