രാജ്യത്ത് പുതിയ ജി എസ് ടി നിയമം പ്രാബല്യത്തിൽ

രാജ്യത്ത് പുതിയ ജി എസ് ടി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. അഞ്ച് കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സ് സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച മുതൽ ജി എസ്ടി ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കണം. 10 കോടിയിലധികം വാര്‍ഷിക വിറ്റുവരവുള്ളവർ മാത്രം ഇ-ഇന്‍വോയ്‌സ് സമർപ്പിച്ചാൽ മതി എന്ന നിലവിലെ നിയമമാണ് ഭേദഗതി ചെയ്ത് 5 കോടി രൂപയായി കുറച്ചത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് ആണ് നിയമം ഭേദഗതി ചെയ്തത്.

ഇന്ന് മുതൽ കൂടുതല്‍ പേര്‍ ഇ-ഇന്‍വോയ്‌സ് സമര്‍പ്പിക്കേണ്ടി വരും. 500 കോടിയിലധികം വിറ്റുവരവുള്ള വൻകിട കമ്പനികൾക്കായാണ് ഇ-ഇൻവോയ്‌സിംഗ് ആദ്യം നടപ്പിലാക്കിയത്. 2020 ലാണ് ഇ-ഇന്‍വോയ്‌സ് അവതരിപ്പിച്ചത്.

ALSO READ: രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്കിന് കേരളത്തിൽ തുടക്കം

2020 ഒക്ടോബർ 1 മുതൽ 500 കോടിയിൽ കൂടുതൽ വാർഷിക വരുമാനമുള്ള കമ്പനികൾ ഇ-ഇന്‍വോയ്‌സ് സമർപ്പിക്കണമായിരുന്നു. പിന്നീട് 2021 ജനുവരി 1 മുതൽ ഇത് 100 ​​കോടിയാക്കി. 50 കോടി രൂപയിൽ കൂടുതൽ വിറ്റുവരവുള്ള കമ്പനികൾ 2021 ഏപ്രിൽ 1 മുതൽ ഇ-ഇന്‍വോയ്‌സ് സമർപ്പിക്കണമായിരുന്നു. 2022 ഏപ്രിൽ 1 മുതൽ ഇത് 20 കോടി രൂപയായി കുറഞ്ഞു. 2022 ഒക്ടോബർ 1 മുതൽ പരിധി 10 കോടി രൂപയായി കുറച്ചു. ഇപ്പോൾ മൂന്ന് വർഷംകൊണ്ട് അഞ്ച് കോടിയാക്കി.

ALSO READ: അപകടങ്ങൾ കൂടുന്നു, അ​തി​വേ​ഗ​പാ​ത​യി​ൽ ബൈ​ക്കു​ക​ൾ​ക്കും ഓ​ട്ടോ​ക​ൾക്കും നിരോധനം

അതേസമയം, ഓൺലൈൻ ഗെയിമിംഗിൽ ജിഎസ്ടി നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ ജിഎസ്ടി കൗൺസിൽ ഓഗസ്റ്റ് 02 ന് യോഗം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News