എക്‌സൈസ് സംഘം പിടികൂടിയ മദ്യം പങ്കുവെച്ചെടുത്തു; ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

എക്‌സൈസ് സംഘം പിടികൂടിയ മദ്യം ഉദ്യോഗസ്ഥർ പങ്കുവെച്ചെടുത്ത കേസിൽ മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. എക്‌സൈസ് സംഘം പിടികൂടിയ മദ്യം ഉദ്യോഗസ്ഥർ പങ്കുവെച്ചെടുക്കുകയും കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങി എന്നുമാണ് പരാതി.
ചാവക്കാട് റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ ഡി.വി. ജയപ്രകാശ്, പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. സജി, പി.എ. ഹരിദാസ് എന്നിവരെയാണ് ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്‌പെൻഡ് ചെയ്തത്.

അച്ചടക്ക നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ സംഘം ടാക്‌സി കാറിൽ പട്രോളിംഗ് നടത്തുമ്പോൾ മൂന്ന് ലിറ്റർ മദ്യവുമായി ഒരാളെ മുല്ലശേരിയിൽ നിന്ന് പിടികൂടിയിരുന്നു. അതാണ് പിന്നീട് ഉദ്യോഗസ്ഥർ പങ്കുവെച്ചെടുക്കുകയും കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങുകയും ചെയ്തത്. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണത്തിന് എറണാകുളം ഡെപ്യൂട്ടി കമ്മിഷണറെ നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys