തൃശൂർ മണ്ണംപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാന്‍ കത്തി നശിച്ചു

തൃശൂർ മണ്ണംപേട്ടയില്‍ ഓടിക്കൊണ്ടിരുന്ന ഒമ്‌നി വാന്‍ കത്തി നശിച്ചു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. മണ്ണംപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം ഇന്നു രാവിലെയായിരുന്നു സംഭവം. കേബിള്‍ ഓപ്പറേറ്ററായ വരാക്കര സ്വദേശി അന്തിക്കാടന്‍ വീട്ടിൽ ലിന്‍സന്റെ വാനാണ് കത്തി നശിച്ചത്.

Also read:‘പാലം കടക്കുവോളം നാരായണ’, ബിഹാറിൽ നാല് വർഷമായി പണിതുകൊണ്ടിരിക്കുന്ന പാലവും ദേ കിടക്കുന്നു താഴെ; രണ്ടാഴ്ചക്കിടെ ഇത് അഞ്ചാമത്തെ സംഭവം

വാഹനത്തിന്റെ പുറകില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ലിന്‍സണ്‍ വാൻ നിര്‍ത്തി പുറത്തേയ്ക്ക് ഇറങ്ങിയതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തീപ്പിടുത്തത്തിനിടെ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയും ഉണ്ടായിരുന്നു. പുതുക്കാട് നിന്നും ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News