ഒരേയൊരു രാജാവ്! ഐപിഎല്ലിൽ ചരിത്രം കുറിച്ച് വിരാട് കോഹ്ലി

റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ സൂപ്പർതാരം വിരാട് കോഹ്ലി ഐപിഎല്ലിൽ മറ്റൊരു ചരിത്ര നേട്ടം കുറിച്ചു. തന്റെ ജന്മനാടായ ഡൽഹിയിൽ വച്ച് ഇന്ന് നടന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിനിടെ ഐപിഎല്ലിൽ 9000 റൺസ് നേടുന്ന ആദ്യ താരമായി കോഹ്‌ലി മാറി. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ വെറും 75 റൺസിന് 16.3 ഓവറിൽ ഓൾഔട്ടാക്കിയ ആർസിബി, പിന്നാലെ 6.3 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്ന് ലക്ഷ്യത്തിലെത്തി. 2008ലെ ആദ്യ സീസൺ മുതൽ തന്റെ ഫ്രാഞ്ചൈസിയായ ആർസിബിക്കായി കളിക്കുന്ന കോഹ്‌ലി , സ്ഥിരതയും ക്ലാസ് ബാറ്റിംഗും കൊണ്ട് വർഷങ്ങളായി ഐപിഎല്ലിൽ ലക്ഷക്കണക്കിന് ആരാധകരെ ആവേശത്തിലാക്കിയിരിക്കുകയാണ്.

Also Read: ഒഴിഞ്ഞ ഗാലറികൾക്ക് വിട! പിഎസ്എൽ പ്ലേഓഫിൽ ആരാധകർക്ക് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചു

തന്റെ 275 ആമത് ഐപിഎൽ മത്സരത്തിൽ 9000 റൺസ് നേട്ടത്തിലലെത്തിയ കോഹ്‌ലി ഇത് വരെ 40 നു മുകളിൽ ശരാശരിയും 130 നു മുകളിലുള്ള സ്ട്രൈക്ക് റേറ്റുമാണ് നിലനിർത്തിയിരിക്കുന്നത്. താരം ഇത് വരെ 66 ഫിഫ്‌റ്റിയും എട്ട് സെഞ്ചുറികളും ടൂർണമെന്റിൽ നേടിയിട്ടുണ്ട്. റൺ വേട്ടക്കാരിൽ രണ്ടാമതുള്ള മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ്മയുടെ സമ്പാദ്യം വെറും 7183 റൺസുകളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News