
കാസർക്കോട് കാഞ്ഞങ്ങാട് മാവുങ്കാൽ നെല്ലിത്തറയിൽ സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ യുവാവിനെ വെട്ടി വീഴ്ത്തി. കൊടവലത്തെ ചന്ദ്രനെയാണ് വടിവാളുപയോഗിച്ച് വെട്ടിയത്. കാലിന് ഗുരുതരമായി മുറിവേറ്റ ഇയാളെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്.
ഭാര്യയോടൊപ്പം കാഞ്ഞങ്ങാട്ടെ സപ്ലൈകോയിൽ പോയി സ്കൂട്ടറിൽ മടങ്ങുന്നതിനിടെയാണ് ആക്രമണം. പ്രവാസിയായ ചന്ദ്രൻ രണ്ടാഴ്ച മുമ്പാണ് ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. ഇവിടെ നിന്നുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിന് കാരണമെന്നാണ് പൊലീസിന് ലഭിച്ച വിവരം. പ്രതികൾ വാഴക്കോട് സ്വദേശികളാണെന്നും ഇവരെ ചന്ദ്രൻ തിരിച്ചറിഞ്ഞതായും സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here