നല്ല വായനക്കാരനായ എം സ്വരാജിനെ നന്നായി വായിച്ചെടുത്ത നിലമ്പൂര്‍ ജനത

M Swaraj

അധ്യാപകനായ പിഎൻ പണിക്കരുടെ ചരമവാർഷിക ദിനം, വ്യക്തിപരവും സാമൂഹികവുമായ വളർച്ചയ്ക്കുള്ള ഒരു ഉപാധിയായി വായനയെ പ്രോത്സാഹിപ്പിച്ച പി എൻ പണിക്കരോടുള്ള ആദര സൂചകമായി കൊണ്ടാടുന്ന വായനാദിനം. ഒപ്പം വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കപ്പുറം, നിലമ്പൂരിലെ ജനങ്ങൾ വികസനങ്ങളിൽനിന്നും കോൺഗ്രസിന്റെ കള്ളപ്രചരണങ്ങളിൽ നിന്നും വായിച്ചെടുത്തതെന്താണെന്ന് വ്യക്തമാക്കുന്ന ദിവസം കൂടിയാണിന്ന്. ജൂൺ 19.

പുസ്തകങ്ങളേയും അത്രയേറെ ചേർത്തുപിടിച്ച ഇടതുസ്ഥാനാർഥി എം സ്വരാജിന് വ്യക്തിപരമായി ആഹ്ലാദം പകരുന്ന ദിനംകൂടിയാണ് വായനാദിനം. ആ ദിനത്തിൽ തന്നെ തന്നേയും തന്റെ പ്രസ്ഥാനത്തിനേയും പോസിറ്റീവായി ഉൾക്കൊണ്ട് ജനവിധിയിലൂടെ വായിക്കുന്നുവെന്ന മറ്റൊരു അത്യാഹ്ലാദം കൂടിയുണ്ട് ഈ ദിനത്തിൽ.

Also Read: ഇന്ദിരയുടെ സ്വന്തം ആർ എസ് എസ്: എന്താണ് ഹൗ പ്രൈം മിനിസ്റ്റേഴ്സ് ഡിസൈഡ് എന്ന പുസ്തകം പറയുന്നത്?

രാഷ്ട്രീയ വഞ്ചനയെത്തുടർന്ന് അടിച്ചേൽപ്പിക്കപ്പെട്ട തെരഞ്ഞെടുപ്പാണെങ്കിലും വോട്ടെടുപ്പിന്റെ ഫലം രാഷ്ട്രീയ കേരളത്തിന്റെ ഭാവി സംബന്ധിച്ചുള്ള കൃത്യമായ വഴിത്തിരിവാകുമെന്നതിൽ നിലമ്പൂരുകാർക്ക് തർക്കമില്ല. എന്നും മതനിരപേക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചിട്ടുള്ള ജനങ്ങളാണ് അവർ. ചർച്ചകൾ വഴിതിരിക്കാൻ ആദ്യവസാനം യുഡിഎഫ് കുടിലതന്ത്രങ്ങൾ പയറ്റിയെങ്കിലും മണ്ഡലത്തിൽ ചർച്ചയായത് ജനങ്ങളുടെ ജീവൽപ്രശ്‌നങ്ങൾ തന്നെയായിരുന്നു.

ഒരു സ്ഥാനാർഥിക്ക് ജയിക്കാനുള്ള യോഗ്യത പരന്ന വായന മാത്രമാണോയെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ സ്വരാജിനെക്കുറിച്ച് ചോദിച്ചിരുന്നുവല്ലോ. പരന്ന വായനമാത്രമല്ല, പക്ഷേ ആ വായനയിൽ നിന്നു കിട്ടുന്നതൊക്കെയും ഒരു ജനതയെ, ഒരു രാജ്യത്തെ തന്നെ നയിക്കാനുള്ള കൃത്യമായ നിരീക്ഷണങ്ങളും നിലപാടുകളുമായിരിക്കും. ആധുനിക ലോകത്ത് വായന ഏറെ പ്രാധാന്യമർഹിക്കുന്ന ഘടമാണ്. അതിനെ മനസ്സിലാക്കുന്ന ഒരു നേതാവ് അനിവാര്യതയല്ലേ.

Also Read: ‘കഴുക ദൃഷ്ടികളുമായി നിങ്ങൾ തിരയുന്നിടത്ത് സി പി ഐ എമ്മിനെ കാണാൻ സാധിക്കില്ല’: കെ ജെ ജേക്കബ്

ശരിയുടെ രാഷ്ട്രീയത്തിനാകും നിലമ്പൂരിന്റെ വിധിയെഴുത്തെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളാണ് പ്രചരണരംഗത്തുനിന്ന് വരുന്നത്. നിലമ്പൂർ അഭിമുഹീകരിക്കുന്ന പ്രധാനപ്രശ്‌നങ്ങളിലൊന്നാണ് വന്യജീവി ആക്രമണം. പുറമെ, ആരോഗ്യം, വിദ്യാഭ്യാസം, പൊതുഗതാഗതം, മറ്റ് അടിസ്ഥാനസൗകര്യവികസനങ്ങൾ ഈ വിഷയങ്ങളിലടക്കം കൃത്യമായ നിലപാടും കാഴ്ചപ്പാടുമുള്ള സ്ഥാനാർഥിയാണ് എം സ്വരാജെന്ന് നിലമ്പൂർ ജനത ഇതിനോടകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ടൂറിസത്തിനടക്കം വൻ സാധ്യതകളുള്ള സ്ഥലമാണ് നിലമ്പൂർ. ആ സാധ്യതകൾ പ്രയോജനപ്പെടുത്തി പദ്ധതികൾ ഏറ്റെടുത്ത് പൂർത്തീകരിക്കാൻ സഭയുടെ കാലാവധി അനുവദിക്കുന്നില്ലെങ്കിലും പലതും തുടങ്ങിവയ്ക്കാൻ ആകുമെന്ന സ്വരാജിന്റെ വാക്കുകളിലെ ആത്മാർഥത ജനങ്ങളുടെ ഹൃദയങ്ങളിലുണ്ടെന്നത് വ്യക്തമാണ്. ഇതൊരു തുടക്കമാണ്. ഈ തുടക്കം എൽഡിഎഫ് സർക്കാരിന്റെ മൂന്നാമൂഴത്തിലേക്കുള്ള പടയൊരുക്കം തന്നെയാണ്. നല്ല വായനക്കാരനായ എം സ്വരാജിനെ നന്നായി വായിച്ചെടുത്ത നിലമ്പൂർ ജനത തങ്ങളുടെ സമ്മതിദാനം കൃത്യമായി വിനിയോഗിക്കുക തന്നെചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News