വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം; എമര്‍ജന്‍സി ലാന്‍ഡിംഗ് ഫലം കണ്ടില്ല; പൈലറ്റിന് ദാരുണാന്ത്യം

യാത്രാ വിമാനത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം നേരിട്ട 56കാരനായ പൈലറ്റിന് ദാരുണാന്ത്യം. മുപ്പതിനായിരം അടിയില്‍ നിന്ന് പത്ത് മിനിറ്റില്‍ നടത്തിയ എമര്‍ജന്‍സി ലാൻഡിംഗ് നടത്തിയെങ്കിലും ഫലം കണ്ടില്ല. ഓഗസ്റ്റ് 13ന് രാത്രി മിയാമിയില്‍ നിന്ന് ചിലിയിലെ സാന്റിയാഗോയിലേക്ക് പുറപ്പെട്ട വിമാനത്തിലെ പൈലറ്റ് ഇവാന്‍ ആന്ദൗറിനാണ് ശുചിമുറിയില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവാനെ അധികൃതര്‍ക്ക് കൈമാറിയ ശേഷം വിമാനം പിന്നീട് യാത്ര തുടരുകയായിരുന്നു.

also read :സംശയ രോഗം; ഭാര്യക്ക് കീടനാശിനി കൊടുത്ത് കൊല്ലാന്‍ ശ്രമം; ഭര്‍ത്താവ് അറസ്റ്റില്‍

യാത്രയില്‍ പെട്ടെന്ന് നേരിട്ട തടസത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാര്‍ക്കും പനാമ നഗരത്തിലെ ഹോട്ടലുകളില്‍ വിമാനക്കമ്പനി താമസം ഒരുക്കി നല്‍കുകയായിരുന്നു. 271 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

also read :ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേര്‍, മദ്യപ സംഘമാകാമെന്ന് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here