പിങ്ക് നിറം വിതറി കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്തല്‍; വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു

ആഘോഷത്തിനായി വാടകയ്‌ക്കെടുത്ത വിമാനം തകര്‍ന്നുവീണ് പൈലറ്റ് മരിച്ചു. ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ജെന്‍ഡര്‍ വെളിപ്പെടുത്തുന്ന പാര്‍ട്ടിക്കിടെയാണ് ദുരന്തം നടന്നത്. മെക്‌സിക്കോയിലെ സാന്‍ പെഡ്രോയിലാണ് സംഭവം. പൈപ്പര്‍ പിഎ-25-235 പവ്‌നി വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ലൂയിസ് ഏഞ്ചല്‍ എന്ന 32കാരനായിരുന്നു പൈലറ്റ്. വിമാന അവശിഷ്ടങ്ങള്‍ക്കിടയില്‍ അദ്ദേഹത്തെ കണ്ടെത്തി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തിന്റെ  ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

also read :വനിത വികസന കോര്‍പറേഷന്റെ ലാഭവിഹിതം മുഖ്യമന്ത്രിക്ക് കൈമാറി

‘ഓ ബേബി’ എന്ന് എഴുതിയിരിക്കുന്ന ബോര്‍ഡിന് മുന്നില്‍ സന്തോഷത്താല്‍ നിന്ന ദമ്പതികള്‍. പിന്നില്‍ നിന്നും ഒരു വിമാനം പതിയെ ആകാശത്തേക്ക് ഉയരുന്നത് ദൃശ്യങ്ങളില്‍ കാണാം. വിമാനം ആകാശത്ത് പിങ്ക് നിറം വിതറുന്നതിനിടെയാണ് നിയന്ത്രണം വിട്ടത്. പാര്‍ട്ടിക്ക് എത്തിയവരുടെ മുന്നില്‍ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.

വലിയ ആഡംബരത്തോടെ നടത്തുന്ന ജെന്‍ഡര്‍ റിവീല്‍ പാര്‍ട്ടികളുണ്ടാക്കുന്ന സുരക്ഷാപ്രശ്‌നങ്ങള്‍ മുന്‍പും ചര്‍ച്ചയായിട്ടുണ്ട്. പാര്‍ട്ടിയില്‍ ഉപയോഗിച്ച സ്‌മോക്ക് ബോംബ് കാരണം കാട്ടുതീ പടരുകയും 22000 ഏക്കര്‍ വനം കത്തിനശിക്കുകയും ചെയ്ത സംഭവം കാലിഫോര്‍ണിയയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

also read :‘മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ കാട്ടുതീ പോലെ പടരുന്നു’, മാധ്യമ ഭീകരത തിരുത്താന്‍ കഴിയാത്ത തെറ്റ്: കുറിപ്പ് പങ്കുവെച്ച് നവ്യ നായർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like