സൈനിക തലത്തിൽ ഷൈൻ കുമാറിനെരെ നടപടി സ്വീകരിക്കും, കലാപശ്രമക്കേസിൽ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ പൊലീസ്

കൊല്ലം കടയ്ക്കൽ കലാപശ്രമക്കേസിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. ചാണപ്പാറ സ്വദേശിയും സൈനികനുമായ ഷൈൻ കുമാർ, സുഹൃത്ത് ജോഷി എന്നിവരെ വിശദമായി ചോദ്യം ചെയ്യും. പ്രശസ്തി നേടി ജോലിയിൽ മികച്ച സ്ഥാനം നേടാനുള്ള നാടകമായിരുന്നു വ്യാജ പരാതിയെന്ന പ്രതികളുടെ മൊഴിയിൽ അന്വേഷണ സംഘം കൂടുതൽ വ്യക്തത വരുത്തും. സൈനിക തലത്തിൽ ഷൈൻ കുമാറിനെതിരായ നടപടി വൈകാതെയുണ്ടാകും. കടയ്ക്കലിൽ ചാണപ്പാറയിൽ സമാധാന സന്ദേശ റാലിയും നടന്നു.

ALSO READ: വീഴാതിരിക്കുന്നതിലല്ല, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ് കേരളത്തിൻ്റെ മഹത്വം: മികച്ച ഏഷ്യൻ നടനുള്ള അവാർഡ് വാങ്ങിയ ടൊവിനോയുടെ വാക്കുകൾ

കൊല്ലം കടയ്ക്കലിൽ സൈനികനെ ചാപ്പ കുത്തി എന്ന പരാതി വ്യാജമാണെന്ന് കഴിഞ്ഞ ദിവസം പൊലീസ് വ്യക്തമാക്കിയിരുന്നു. സൈനികൻ ഷൈൻ കുമാറിന്റെ സുഹൃത്ത് ജോഷിയുടെ മൊഴിയാണ് പരാതിക്ക് പിന്നിലെ തിരക്കഥ വെളിപ്പെടുത്തിയത്. പരാതി വ്യാജമെന്ന് തെളിഞ്ഞതോടെ സൈനികൻ ഷൈൻകുമാറിനെയും സുഹൃത്ത് ജോജിയെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഷൈനിന്റെ വ്യാജ പരാതിക്ക് പിന്നിൽ പ്രശസ്തനാകണമെന്ന ആഗ്രഹമാണെന്ന് സുഹൃത്ത് പൊലീസിന് മൊഴിനൽകിയിരുന്നു. ഈ മൊഴിയാണ് കേസിലെ കുരുക്കഴിച്ചത്. കേസിൽ കൂടുതൽ വിവരങ്ങൾ തേടുകയാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News