
മുസ്ലിം ലീഗിൻ്റെയും കോൺഗ്രസിൻ്റെയും രാഷ്ട്രീയ നേതൃത്വം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനത്തിലാണ് എന്ന് നിലമ്പൂരിലെ എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജ്. പി ഡി പി തെറ്റായ നിലപാട് തിരുത്തിയിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമിയും നവീകരണത്തിന് തയ്യാറായാൽ സമൂഹം അംഗീകരിക്കും എന്നും അദ്ദേഹം പറഞ്ഞു.
പാകിസ്ഥാൻ ചാരൻ എന്ന് പറയുന്നു. വ്യക്തിഹത്യ ഒഴിവാക്കിയാൽ ജനാധിപത്യം ശക്തിപ്പെടും. എതിരാളികൾ ഭയപ്പെടുന്നതുകൊണ്ടാണ് ഇത്തരം ആരോപണങ്ങൾ ഉണ്ടാവുന്നത്. മര്യാദകേട് മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു. പിഡിപി മതരാഷ്ട്രവാദം മുന്നോട്ടു വെയ്ക്കുന്നുണ്ടോ എന്ന് വിമർശിയ്ക്കുന്നവർ വ്യക്തമാക്കണം. ജമാഅത്തെ ഇസ്ലാമി നേരത്തേ സ്ഥാനാർത്ഥിയെ നോക്കി വോട്ട് ചെയ്യും. അരാഷ്ട്രീയമായ തീരുമാനമായിരുന്നു അത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്രഖ്യാപിത ഘടകകക്ഷിയായി പ്രവർത്തിയ്ക്കുന്നു. യുഡിഎഫിനെ പിന്തുണക്കുന്നതിൽ അത്ഭുതമില്ല. തദ്ദേശസ്ഥാപനങ്ങളിലേക്കും സഖ്യമായി മത്സരിച്ചിട്ടില്ല. സംസ്ഥാന നിയമസഭയിലേക്ക് 140 മണ്ഡലത്തിലേക്കും യുഡിഎഫിനെ ജമാഅത്തെ ഇസ്ലാമി പിന്തുണച്ചു. മതനിരപേക്ഷ സമൂഹത്തിൻ്റെ മുമ്പിൽ യുഡിഎഫ് നേതാക്കൾ മറുപടി പറയേണ്ടിവരും. മാനവിക മൂല്യങ്ങളിൽ വിശ്വസിയ്ക്കുന്നവർ ഞങ്ങളെ പിന്തുണക്കും. മുസ്ലിം ലീഗിൻ്റെയും കോൺഗ്രസിൻ്റെയും രാഷ്ട്രീയ നേതൃത്വം ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനത്തിലാണ് എന്നും സ്വരാജ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

