കുതിപ്പിനൊടുവിൽ സ്വർണവില വിശ്രമത്തിൽ; മൂന്നു ദിവസമായി ഒരേ നിരക്കിൽ

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,960 രൂപയാണ്. ശനിയാഴ്ച്ച ഉയർന്നതിന് ശേഷം ഇന്നലെയും ഇന്നും സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 5495 രൂപയും ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4548 രൂപയുമാണ്.

രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1923 ഡോളറിലാണ് വില. സെപ്റ്റംബർ 23 മുതൽ ഇതേ നിരക്കിലാണ് വില. സെപ്റ്റംബർ 13,14 തിയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ ആയിരുന്നു സ്വർണ വില. പവന് 43,600 രൂപയായിരുന്നു വില. ഈ മാസം ഇതുവരെ പവന് 80 രൂപയുടെ വ്യത്യാസം മാത്രം.

also read :ദളിത് യുവതിയെ മൂത്രം കുടിപ്പിച്ചു, നഗ്നയാക്കി മർദിച്ചു; കാരണം കൊള്ളപ്പലിശ നൽകാത്തതിനാൽ

ഇന്ന് എട്ട് ഗ്രാം സ്വർണത്തിന് 43,960 രൂപയും 10 ഗ്രാമിന് 54,950 രൂപയുമാണ് വില. 100 ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില 5,49,500 രൂപയാണ്. അതേസമയം, 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 5,995 രൂപയാണ്. ആഗോള വിപണിയിലെ സ്വർണത്തിൻെറ ഡിമാൻഡ്, വിവിധ രാജ്യങ്ങളിലെ കറൻസിയുടെ മൂല്യം, നിലവിലുള്ള പലിശ നിരക്കുകൾ, സർക്കാർ നിയന്ത്രണങ്ങൾ, നികുതി തുടങ്ങിയ വിവിധ ഘടകങ്ങൾ സ്വർണ വിലയെ ബാധിക്കും. ഇത് വിലയിലെ ഏറ്റക്കുറച്ചിലുകൾക്കും കാരണമാകാറുണ്ട്. കൂടാതെ, ആഗോള സമ്പദ്‌വ്യവസ്ഥയും യുഎസ് ഡോളറിൻെറ മൂല്യവും ഇന്ത്യൻ വിപണിയിലെ സ്വർണ്ണ വിലയെ നേരിട്ട് സ്വാധീനിക്കുന്ന ഘടങ്ങളാണ്.

also read :മട്ടാഞ്ചേരിയില്‍ നഗരമധ്യത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here