തടവറയിൽ മകന്റെ ചിത്രങ്ങൾ കൊണ്ട് നിറച്ചു ; തടവുകാരന് അധികൃതരുടെ സർപ്രൈസ് സമ്മാനം

ജയിലിൽ കഴിയുന്ന പ്രവാസിക്ക് നാട്ടിലുള്ള മകനെ കാണാൻ ദുബൈ പൊലീസ് അവസരമൊരുക്കി. തടവുപുള്ളിയായ പ്രവാസി പതിവായി തന്റെ മകന്റെ ചിത്രം വരക്കുന്നത് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മകനെ ദുബൈയിലെത്തിച്ച് കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയായിരുന്നു. ജയിലിൽ ചെയ്യേണ്ട ജോലിയുടെ ഭാഗമായി ചിത്രരചന പരിശീലിച്ച വ്യക്തിയായിരുന്നു ഈ തടവ് പുള്ളി. സ്ഥിരമായി വരക്കുന്നത് മകന്റെ ചിത്രങ്ങളാണെന്ന് അധികൃതർക്ക് മനസിലായതിനെ തുടർന്നായിരുന്നു ദുബായ് പൊലീസിന്റെ ഈ തീരുമാനം.

ALSO READ :പത്തോളം കൊലക്കേസുകൾ; തമിഴ്നാട്ടിലെ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ച് കൊന്നു

ജയിലിൽ തടവ് ശിക്ഷ അനുഭവിക്കുമ്പോഴും മകനോടുള്ള അതിരറ്റ സ്നേഹം കൈവിടാതെ സൂക്ഷിക്കുന്ന പിതാവിന്റെ ഹൃദയത്തിന് മുന്നിൽ ജയിൽ അധികൃതരുടെ മനസ്സലിയുകാണ് ചെയ്തത്. തടവുകാരുടെ സന്തോഷം എന്ന പദ്ധതിയുടെ ഭാഗമായിട്ടാണ്‌ അദ്ദേഹത്തിന് അപ്രതീക്ഷിത സന്തോഷം നൽകാൻ ദുബൈ പൊലീസ് തീരുമാനിച്ചത്. തടവുപുള്ളിയെും കുടുംബത്തെയും കുറിച്ച് വിശദമായി പഠിച്ച ശേഷം മറ്റൊരു രാജ്യത്ത് കഴിഞ്ഞിരുന്ന മകനെ ദുബൈയിലെത്തിച്ച് പിതാവുമായി കൂടിക്കാഴ്ചക്ക് അവസരമൊരുക്കുകയായിരുന്നു.

ജയിലിൽ മാന്യമായി പെരുമാറുന്ന തടവുപുള്ളിയായിരുന്നു ഇയാളെന്നും, ഇത്തരം നടപടികൾ ജയിലിൽ കഴിയുന്നവരുടെ മാനസിക സംഘർഷം കുറക്കാൻ സഹായിക്കുമെന്നും ജയിൽ വകുപ്പ് ഡയറക്ടർ ബ്രിഗേഡിയർ മർവാൻ ജൽഫാർ പറഞ്ഞു.

ALSO READ : വിദ്യാർഥിനിയുടെ കുടിവെള്ളത്തിൽ മൂത്രം കലർത്തി സഹപാഠികൾ, ഗ്രാമത്തിൽ സംഘർഷം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News